കൊച്ചിയില്‍ ഡ്രൈവറെ ആക്രമിച്ച സംഭവം: കുറ്റം ആരോപിക്കപ്പെട്ട സ്ത്രീകളുടെ ഭാഗം കൂടി കേള്‍ക്കാം

യൂബര്‍ ടാക്‌സി വിളിച്ചതിനെ തുടര്‍ന്ന് ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായ കേസില്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.
കൊച്ചിയില്‍ ഡ്രൈവറെ ആക്രമിച്ച സംഭവം: കുറ്റം ആരോപിക്കപ്പെട്ട സ്ത്രീകളുടെ ഭാഗം കൂടി കേള്‍ക്കാം

കൊച്ചി: യൂബര്‍ ടാക്‌സി വിളിച്ചതിനെ തുടര്‍ന്ന് ഡ്രൈവറും യാത്രക്കാരായ മൂന്ന് സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായ കേസില്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്ത്. ആരോപണ വിധേയരില്‍ ഒരാളായ ഏയ്ഞ്ചല്‍ മേരിയാണ് തങ്ങളുടെ അവസ്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. ആ സമയത്ത് പ്രതിരോധം മാത്രമായിരുന്നു വഴിയെന്നാണ് യുവതി പറയുന്നത്. 

റൈഡര്‍ പൂളിങ്ങിനെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും ക്യാബ് വിളിച്ചപ്പോള്‍ പിന്‍സീറ്റില്‍ മറ്റൊരാളെ കണ്ടപ്പോള്‍ കാര്യം മനസിലാകാതെ ഡ്രൈവറോട് ചോദിക്കുകയായിരുന്നെന്നും ഏയ്ഞ്ചല്‍ പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ അവഹേളിക്കുന്ന തരത്തിലായിരുന്നു മറുപടി പറഞ്ഞത്. 'കാബ് വേണം താനും പൂളിങ്ങിനേക്കുറിച്ച് അറിവുമില്ലേ' എന്ന മട്ടിലായിരുന്നു ഉത്തരം. യാത്രക്കാരനോട് മുന്‍സീറ്റിലേക്ക് മാറി ഇരിക്കാമോ എന്ന് ചോദിച്ചപ്പോള്‍ െ്രെഡവര്‍ അസഭ്യം കലര്‍ന്ന കമന്റ് പറഞ്ഞ് അധിഷേപിച്ചെന്നും യുവതി വ്യക്തമാക്കി.

തുടര്‍ന്ന് ഇവര്‍ സെക്യൂരിറ്റി ഗാര്‍ഡിനോട് പരാതി പറയാന്‍ ഒരുങ്ങുമ്പോഴായിരുന്നു ഡ്രൈവര്‍ ഷഫീഖ് ബലം പ്രയോഗം നടത്തിയതെന്ന് ഏയ്ഞ്ചല്‍ മേരി പറഞ്ഞു. പിന്നീട് ഇയാള്‍ ഏയ്ഞ്ചലിന്റെ കൈയില്‍ പിടിക്കുകയും തടയാന്‍ ശ്രമിച്ച ക്ലാരയെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു. (ക്ലാര കാന്‍സര്‍രോഗ ബാധിതയാണ്. സംഭവത്തിന് ശേഷം ഇവര്‍ അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലാണ്) ഈ സമയത്തെല്ലാം അയാള്‍ അസഭ്യം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇത് ചിത്രീകരിക്കാന്‍ ശ്രമിച്ച ഏയ്ഞ്ചലിന്റെ ഫോണ്‍ ഇയാള്‍ എറിഞ്ഞ് പൊട്ടിച്ചെന്നും പരാതിയുണ്ട്. ഈ സമയത്തെല്ലാം പ്രതിരോധമായിരുന്നു ഏക പ്രതിവിധിയെന്നും ഏയ്ഞ്ചല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com