നേതാക്കള്‍ക്ക് എന്തറിയാം; സര്‍ക്കാരിനെതിരെ ഹാദിയയുടെ പിതാവ്

മകളെ രക്ഷിക്കാന്‍ ഒരു പിതാവ് കോടതിയില്‍ പോകുന്നത് തെറ്റാണോ. നേതാക്കന്‍മാര്‍ എന്തറിഞ്ഞിട്ടാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അശോകന്‍
നേതാക്കള്‍ക്ക് എന്തറിയാം; സര്‍ക്കാരിനെതിരെ ഹാദിയയുടെ പിതാവ്

ന്യൂഡല്‍ഹി: സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി കിട്ടിയില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. സംസ്ഥാന സര്‍ക്കാരിന് എതിരെയും വനിതാ കമ്മീഷനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് അശോകന്‍ ഉന്നയിക്കുന്നത്. മകളെ രക്ഷിക്കാന്‍ ഒരു പിതാവ് കോടതിയില്‍ പോകുന്നത് തെറ്റാണോ. നേതാക്കന്‍മാര്‍ എന്തറിഞ്ഞിട്ടാണ് തന്നെ വിമര്‍ശിക്കുന്നതെന്നും അശോകന്‍ ചോദിക്കുന്നു.

എന്‍ഐഎ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നത് എന്തിനാണ്. എന്‍ഐഎ അന്വേഷിക്കേണ്ടെ കുറ്റങ്ങള്‍ ഇക്കാര്യത്തിലില്ലെന്ന ക്രൈംബ്രാഞ്ച് നിര്‍ദേശത്തെ തുടര്‍ന്ന് കേസ് എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഹിന്ദുവില്‍ നിന്നും മുസ്ലിം മതത്തിലേക്ക് മാറാനുള്ള ഹാദിയയുടെ നീക്കത്തില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഇല്ലെന്നും ഇസ്ലാം മതത്തിലേക്ക് മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും, ഇത് മൊഴിയില്‍ ഹാദിയ വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 

ഒരു മനുഷ്യ ബോംബായി തന്റെ മകള്‍ അവസാനിക്കുന്നത് കാണാന്‍ കഴിയില്ലെന്നും, നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നു
മായിരുന്നു അശോകന്‍ നേരത്തെ പറഞ്ഞത്. എന്റെ കുടുംബത്തിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുകയാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും. എന്നാല്‍ ഞങ്ങളനുഭവിക്കുന്ന വേദന മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരു മതത്തിനും, മത പരിവര്‍ത്തനത്തിനും ഞാന്‍ എതിരല്ല, എന്നാല്‍ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ഗൂഢലക്ഷ്യത്തോടെ മതം മാറ്റുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അശോകന്‍ പറഞ്ഞിരുന്നു

ഒരു മകള്‍ മാത്രമാണ് തനിക്കുള്ളത്. മനുഷ്യ ബോംബായി അവള്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹമില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരെ ബോധിപ്പിക്കുകയല്ല എന്റെ ലക്ഷ്യം. മകളെ രക്ഷിക്കുന്നതിന് മാത്രമാണ് താന്‍ ശ്രമിച്ചത്. താന്‍ കോടതിയെ സമീപിച്ചില്ലായിരുന്നു എങ്കില്‍ മകളിപ്പോള്‍ തീവ്രവാദ സാന്നിധ്യമുള്ള വിദേശരാജ്യങ്ങളില്‍ എത്തുമായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളിലേക്ക് മകളെ അയയ്ക്കാന്‍ ഒരു പിതാവും ആഗ്രഹിക്കില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com