ഹാദിയ കേസ്‌; എന്‍ഐഎ അന്വേഷണത്തില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ സുപ്രീംകോടതിയില്‍ ഇന്നുണ്ടായേക്കും

എന്‍ഐഎ അന്വേഷണം വേണമോ എന്നതിന് പുറമെ, വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി നിയമസാധുത ഉള്ളതാണോ എന്നും സുപ്രീംകോടതി പരിശോധിക്കും
ഹാദിയ കേസ്‌; എന്‍ഐഎ അന്വേഷണത്തില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ സുപ്രീംകോടതിയില്‍ ഇന്നുണ്ടായേക്കും

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്‍ഐഎ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും, എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവും, നിമിഷ ഫാത്തിമയുടെ അമ്മയും നല്‍കിയിരിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചാവും കോടതിയുടെ തീരുമാനം. 

എന്‍ഐഎ അന്വേഷണം വേണമോ എന്നതിന് പുറമെ, വിവാഹം റദ്ദാക്കിയ ഹൈക്കോടതിയുടെ വിധി നിയമസാധുത ഉള്ളതാണോ എന്നും സുപ്രീംകോടതി പരിശോധിക്കും. എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കത്തക്ക തരത്തിലുള്ള കുറ്റങ്ങള്‍ ഹാദിയ കേസില്‍ ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നത്. 

ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലെന്നും, തീവ്രവാദികള്‍ക്ക് മതംമാറ്റവുമായി ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ക്രൈംബ്രാഞ്ച് പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

മതപരിവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിമിഷ ഫാത്തിമയുടെ അമ്മ നല്‍കിയ ഹര്‍ജിക്ക് പുറമെ, ലത്തൂര്‍ സ്വദേശിയായ സുമിത്ര ആര്യയും, കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com