ജനരക്ഷാ യാത്രയ്ക്കിടെ കുമ്മനത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വിരുന്ന്; പ്രവര്‍ത്തകര്‍ ഇളകി, പാര്‍ട്ടി പുറത്താക്കി

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായപ്പോള്‍ വിരുന്നൊരുക്കിയ നേതാവിനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി.
ജനരക്ഷാ യാത്രയ്ക്കിടെ കുമ്മനത്തിന് കോണ്‍ഗ്രസ് നേതാവിന്റെ വിരുന്ന്; പ്രവര്‍ത്തകര്‍ ഇളകി, പാര്‍ട്ടി പുറത്താക്കി

മലപ്പുറം: ജനരക്ഷാ യാത്രയ്ക്കിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിന്റെ വിരുന്ന്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായപ്പോള്‍ വിരുന്നൊരുക്കിയ നേതാവിനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി.

മലപ്പുറം എടപ്പാളിലെ പിഎം മനോജ് എമ്പ്രാന്തിരിക്കെതിരെയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്. മനോജ് എമ്പ്രാന്തിരിയെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് അറിയിച്ചു. 

ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്കിടെ ജാഥാ ക്യാപ്റ്റനായ കുമ്മനം രാജശേഖരന് മനോജ് എമ്പ്രാതിരി വീട്ടില്‍ വിരുന്ന് ഒരുക്കുകയായിരുന്നു. കുമ്മനത്തിന് തമസ സൗകര്യം ഒരുക്കിയതും മനോജിന്റെ വീട്ടിലാണ്. ഇദ്ദേഹം സ്ഥലത്തെ സഹകരണ ബാങ്ക് ബോര്‍ഡ് ഡയറക്ടര്‍ കൂടിയാണ്. ബിജെപി അധ്യക്ഷന് താമസ സൗകര്യം ഒരുക്കിയത് അറിഞ്ഞ പാര്‍്ട്ടി പ്രവര്‍ത്തകര്‍ ഞായറാഴ്ച രാത്രി തന്നെ വാര്‍ഡ് യോഗം ചേര്‍ന്ന് മനോജിനെ പുറത്താക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. ഇതിനെത്തുടര്‍ന്നാണ് ഡിസിസിയുടെ നടപടി. ബിജെപി പ്രസിഡന്റിന് സൗകര്യങ്ങള്‍ ഒരുക്കിയത് തെറ്റായ സന്ദേശം നല്‍കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിവി പ്രകാശ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com