അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് ഫീസ് കൂടും പാസ് കുറയും

ചലച്ചിത്ര അക്കാദമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേള: ഡെലിഗേറ്റ് ഫീസ് കൂടും പാസ് കുറയും

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കുകയും ഡെലിഗേറ്റ് പാസ് കുറയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി എകെ ബാലന്‍. ചലച്ചിത്ര അക്കാദമിക്കുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് ഫീസ് വര്‍ധിപ്പിക്കുന്നത്. തിരക്ക് ഒഴിവാക്കാനാണ് പാസ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇത്തവണ റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോക്കുറോവിനാണ്. കാന്‍, ബെര്‍ലിന്‍ ചലച്ചിത്ര മേളകളിലുള്‍പ്പെടെ ഒട്ടേറേ അന്തര്‍ദേശീയ പുരസ്‌ക്കരങ്ങള്‍ നേടിയിട്ടുണ്ട്. ഇരുപതോളം ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

ഡിസംബര്‍ എട്ടു മുതല്‍ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 14 തിയേറ്ററുകളിലായി ഇരുനൂറോളം ചിത്രങ്ങളാണ് ഇത്തവണ മേളയില്‍. മത്സര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ബംഗാളി നടി മാധവി മുഖര്‍ജി മുഖ്യാതിഥിയായിരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com