വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത് എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം: എബിവിപി  

എബിവിപിയ്ക്ക് ഏറ്റവും കൂടുതല്‍ സംഘടന സ്വാധീനമുള്ള മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഒന്നും കോടതികള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചിട്ടില്ല
 വിദ്യാര്‍ത്ഥി സംഘടനാ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത് എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയം: എബിവിപി  

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കണം എന്ന് ഹൈക്കോടതി നിരീക്ഷിക്കാന്‍ കാരണം എസ്എഫ്‌ഐ ആണെന്ന് എബിവിപി. ഇപ്പോള്‍ ഇങ്ങനെയൊരു നിരീക്ഷണം നടത്താന്‍ ഹൈക്കോടതിയെ പ്രേരിപ്പിച്ചതിന്റെ കാരണം മറ്റൊന്നുമല്ല, എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയമാണ് എന്ന് എബിവിപി നേതാവ് ശ്യാംരാജ് സമകാലിക മലയാളത്തോട് പറഞ്ഞു. 

എബിവിപിയ്ക്ക് ഏറ്റവും കൂടുതല്‍ സംഘടന സ്വാധീനമുള്ള മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഒന്നും കോടതികള്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചിട്ടില്ല. മാന്യമായ രീതിയില്‍ നടത്തേണ്ട ക്യാമ്പസ് രാഷ്ട്രീയത്തെ ആക്രമണങ്ങള്‍ കൊണ്ട് നടത്തി,കലാലയങ്ങളെ സിപിഎമ്മിന്റെ റിക്രൂട്ടിങ് ഏജന്‍സിയാക്കി മാറ്റിയതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്ന ഈ കോടതി പരാമര്‍ശം. 

സെല്‍ഫ് ഫിനാന്‍സ് കോളജുകളില്‍ വിദ്യാര്‍ത്ഥികളെ അടിമകളാക്കിവെച്ച് നരകിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിവരുന്നതിനിടയിലാണ് എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം കാരണം ഇത്തരത്തിലൊരു കോതി പരാമര്‍ശം വന്നിരിക്കുന്നത്.

മനുഷ്യന്റെ ഏറ്റവും വലിയ അവകാശമാണ് സംഘടിക്കാനുള്ള അവകാശം. അതിനെയാണ് കോടതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം എബിവിപി സംഘടിപ്പിക്കുമെന്ന് ശ്യാംരാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com