ആരോപണ വിധേയര്‍ക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് നിയമമില്ല; സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് നിയമമന്ത്രി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. അതിന് മുന്‍പ് ആര്‍ക്കും റിപ്പോര്‍ട്ട് നല്‍കില്ല
ആരോപണ വിധേയര്‍ക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് കൊടുക്കണമെന്ന് നിയമമില്ല; സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: ആരോപണ വിധേയര്‍ക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിയമമില്ലെന്ന് നിയമ മന്ത്രി എ.കെ.ബാലന്‍. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വേണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം തള്ളിയായിരുന്നു എ.കെ.ബാലന്റെ പ്രതികരണം. 

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും. അതിന് മുന്‍പ് ആര്‍ക്കും റിപ്പോര്‍ട്ട് നല്‍കില്ല. നിയമ സെക്രട്ടറിയോട് അഭിപ്രായം തേടിയില്ല എന്നൊക്കെ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വിവരക്കേടാണെന്നും എ.കെ.ബാലന്‍ പറഞ്ഞു. 

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിനോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. കോണ്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനാണ് അഡ്വക്കേറ്റ് ജനറല്‍. അന്തിമ നിയമോപദേശം നല്‍കേണ്ടത് അഡ്വക്കേറ്റ് ജനറലാണ്. നിയമസെക്രട്ടറി അഡ്വക്കേറ്റ് ജനറലിന് താഴെയാണെന്നും ബാലന്‍ പറയുന്നു. 

എജിയുടെ നിയമോപദേശത്തിന് മുകളില്‍ മറ്റൊന്നുമില്ല. കമ്മിഷന്‍ റിപ്പോര്‍ട്ടും, സര്‍ക്കാര്‍ അതിന്മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ടും ആറ് മാസത്തിനകം നിയമസഭയില്‍ വയ്ക്കണമെന്നാണ് നിയമം. അത് ആറ് മാസത്തിനുള്ളില്‍ തന്നെ നിയമസഭയില്‍ വയ്ക്കുമെന്നും നിയമമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com