ന്യൂഡല്‍ഹി: കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പുന: സ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയ ശക്തികള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാലയങ്ങളില്‍ രാഷ്ട്രീയ സമരം അനുവദിക്കരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പരാമര്‍ശം. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ വി എസ് അച്യൂതാനന്ദനും, വി എം സുധീരനും, കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ