ഒഴുക്ക് കുത്തൊഴിക്കായി,അത് പ്രവാഹമായി പിന്നെ ജനസാഗരമായെന്ന് കുമ്മനം

കേരള ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ 
ഒഴുക്ക് കുത്തൊഴിക്കായി,അത് പ്രവാഹമായി പിന്നെ ജനസാഗരമായെന്ന് കുമ്മനം

പത്തനംതിട്ട: കേരള ജനത മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അത് വെളിവാക്കുന്നതാണ് ബിജെപിയുടെ ജനരക്ഷായാത്രയ്ക്കുള്ള സ്വീകരണങ്ങളെന്നും കുമ്മനം പറഞ്ഞു. ജാഥ ആരംഭിച്ചതുമുതല്‍ ജാഥയ്‌ക്കെതിരെ ആക്ഷേപങ്ങളുമായാണ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ രംഗത്തെത്തിയത്. വിലാപയാത്രായാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞതെങ്കില്‍ രാക്ഷസയാത്രയെന്നായിരുന്നു ഹസന്റെ പരാമര്‍ശമെന്നും കുമ്മനം പറഞ്ഞു. 

ജനരക്ഷായാത്ര ഒറ്റപ്പെട്ടയാത്രയാണെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. എന്നാല്‍ ജാഥയ്്ക്ക് ലഭിക്കുന്ന സ്വീകരണം കേരളത്തില്‍ മറ്റ് ജാഥകള്‍ക്ക് ലഭിക്കാത്ത രീതിയിലുള്ള സ്വീകരണമാണ്. ആദ്യം ജനങ്ങളുടെ ഒഴുക്കായിരുന്നു. പിന്നിട് അത് കത്തൊഴുക്കായി, പിന്നെ അത് പ്രവാഹമായി, ജനസാഗരമായി ഇരമ്പുകയാണ്. ജാഥക്ക് ഇത്തരത്തിലുള്ള സ്വീകരണം ലഭിക്കാനിടയാക്കിയത്് കുമ്മനത്തിന്റെ കഴിവില്ല. ഇടത് വലത് ു ഭരണത്തിനെതിരായ ജനങ്ങളുടെ വികാരമാണ്. ഒരുമാറ്റത്തിനായി ജനസമൂഹം കേഴുകയാണെന്നും കുമ്മനം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും എന്തുണ്ടായി. ഇവരെല്ലാം ഭരിച്ച് ഭരിച്ച് മുടിച്ചെന്നതല്ലാതെ. നമുക്ക് ഭക്ഷിക്കാനുള്ള 12 ശതമാനം ഭക്ഷ്യധാന്യം പോലും ഇവിടെയുണ്ടാക്കുന്നില്ല. നേരത്തെ ഇവിടെയുണ്ടായിരുന്ന വയലുകളെല്ലാം നികത്തിയെന്നും നമ്മുടെ വനമേഖല പോലും കയ്യേറിയെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ യുവാക്കള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള അവസരമില്ലെന്നും ഒറ്റ നിക്ഷേപകര്‍ പോലും കേരളത്തിലെത്തുന്നില്ലെന്നും കേരളം കൊലപാതകങ്ങളുടെ നാടായി എന്നും കുമ്മനം പറഞ്ഞു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ കേരളത്തിന് എന്തുവേണമെന്നായിരുന്നു ചോദിച്ചത്. എന്നാല്‍ ചില പ്രൊജക്ടുകള്‍ മാത്രം മുന്നോട്ട് വെച്ചതല്ലാതെ ഒരു മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാന്‍ പിണറായിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com