വേങ്ങര: വോട്ടെണ്ണല്‍ എട്ടു മുതല്‍; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

സോളാര്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
വേങ്ങര: വോട്ടെണ്ണല്‍ എട്ടു മുതല്‍; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടന്ന വേങ്ങരയില്‍ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ ഫലസൂചനകള്‍ 8.15ഓടെ അറിയാന്‍ സാധിക്കും. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായി എണ്ണും. ബുധനാഴ്ചയായിരുന്നു വോട്ടെടുപ്പ്.

തപാല്‍ വോട്ട് രാവിലെ എട്ടുവരെ സ്വീകരിക്കും. 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറക്കും. നിരീക്ഷകന്‍ അമിത് ചൗധരി, കലക്ടര്‍ അമിത് മീണ, വരണാധികാരി സജീവ് ദാമോദര്‍ എന്നിവരുടെയും സ്ഥാനാര്‍ഥികളുടെയും സാനിധ്യത്തിലാണ് മുറി തുറക്കുക. 

കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ വേങ്ങരയില്‍ ഇടതുപക്ഷം ഇത്തവണ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. ബിജെപിയും മത്സര രംഗത്തുണ്ട്. 

യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ.എന്‍.എ. ഖാദറും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പി.പി.ബഷീറും ബിജെപി സ്ഥാനാര്‍ഥിയായി കെ. ജനചന്ദ്രനുമാണ് മത്സരിച്ചത്.

സോളാര്‍ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വേങ്ങരയില്‍ എല്‍ഡിഎഫ് അഭിമാന നേട്ടം കൈവരിക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ പറഞ്ഞു. വിജയപ്രതീക്ഷ പങ്കുവെയ്ക്കുകയായിരുന്നു ബഷീര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com