സോളാര്‍ ബോംബ് ഏശിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി 

സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയെ ബാധിച്ചിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി - പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കെഎന്‍എ ഖാദറിന് കിട്ടില്ലെന്ന് പാണക്കാട് തങ്ങള്‍ 
സോളാര്‍ ബോംബ് ഏശിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി 

മലപ്പുറം: സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയെ ബാധിച്ചിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വോട്ടു കുറഞ്ഞതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കെഎന്‍എ ഖാദര്‍ക്ക് തിളക്കാമാര്‍ന്ന ഭൂരിപക്ഷമാണ് ലഭിച്ചത്. കേരളത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിലും ഇത്രവലിയ വോട്ട് നേടി ആരുവിജയിച്ചിട്ടില്ല. പിണറായി സര്‍ക്കാര്‍ അധികാരദുര്‍വിനിയോഗം നടത്തിയിട്ടും, പണം എന്നിവ ഒഴിക്കിയിട്ടും ലീഗ് വന്‍ വിജയമാണ് നേടിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വേങ്ങരയില്‍ യുഡിഎഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ല. ലീഗിന്റെ സ്വാധീനമേഖലകളില്‍ പലയിടങ്ങളിലും ഭൂരിപക്ഷത്തില്‍ പകുതിയിലേറെ കുറവുണ്ടായി. 140 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 19757വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.എന്‍.എ ഖാദറിന് ലഭിച്ചത്.
എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കെഎന്‍എ ഖാദറിന് കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വോട്ടുകള്‍ വ്യക്തിപരമായ വോട്ടുകളാണെന്നുമായിരുന്നു പാണക്കാട് തങ്ങളുടെ പ്രതികരണം. 

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീറിന്റെ മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ക്ക് കിട്ടിയത് 5 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. അതേസമയം എസ്ഡിപിഐ കഴിഞഅഞ തെരഞ്ഞെടുപ്പിലേക്കാള്‍ ഇരട്ടിവോട്ട് നേടിയെന്നതും ശ്രദ്ധേയമായി. ബിജെപിക്ക് വോട്ടുനിലയില്‍ വലിയ കുറവാണുള്ളത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com