സോളാര്‍ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് പിണറായി

സോളാര്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ - പരസ്യമാക്കുന്നത് നിയമവവിരുദ്ധം -  ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില്‍ വെക്കും 
സോളാര്‍ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന് പിണറായി

ന്യൂഡല്‍ഹി: സോളാര്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരസ്യമാക്കുന്നത് നിയമവവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് റിപ്പോര്‍ട്ട് നിയമസഭയയില്‍ വെക്കും. സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

വിവരാവകാശപ്രകാരം റിപ്പോര്‍ട്ട് നല്‍കുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നടപടി ക്രമങ്ങള്‍ പാലിച്ച ശേഷം ആറുമാസത്തിനകം നിയമസഭയില്‍ വെച്ചാല്‍ മതിയെന്നാണ് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ടിലുള്ളത്. അതുകൊണ്ട് തന്നെ യഥാസമയം റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ 12 പേര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. 

അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവ് ഉടന്‍ ഉണ്ടായേക്കും. ഉത്തരവിറങ്ങിയ ശേഷം ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പീഡനക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം തീരുമാനിക്കും. അഴിമതിക്കേസ് അന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് സംഘത്തെയും ചുമതലപ്പെടുത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com