ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍; ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കേന്ദ്രം

കേരളത്തിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടം നികത്താന്‍ തയ്യാറാകുമോ എന്ന സംസ്ഥാനത്തിന്റെ ചോദ്യത്തിന് ഇതുവരേയും കേന്ദ്രം മറുപടി പറഞ്ഞിട്ടില്ല
ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍; ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കേന്ദ്രം

കൊച്ചി: ഇന്ധനവില കുതിച്ചു കയറിക്കൊണ്ടിരിക്കേ സംസ്ഥാന നികുതി കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചില സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി(വാറ്റ്)യും പ്രവേശനനികുതിയും കുറച്ചു. കേരളവും നികുതി കുറയ്ക്കണമെന്ന സമ്മര്‍ദമുയരുന്നതിനിടെയാണ് ധനമന്ത്രി തോമസ് ഐസക് സര്‍ക്കാര്‍ നിലപാാട് വ്യക്തമാക്കി രംഗത്തെത്തിയത്. 

വാറ്റ് കുറയ്ക്കുന്ന കാര്യം ആലോചിക്കാനാകില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍പോലും സര്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സമയമാണിത്. കേന്ദ്രസര്‍ക്കാര്‍ പലതവണയായി പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയും എക്‌സൈസ് നികുതി കൂട്ടിയിരുന്നു.അതുകുറയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ മൂല്യവര്‍ധിത നികുതി കുറയ്ക്കണമെന്ന് പറയുന്നത് ശരിയല്ല. വാറ്റ് കുറച്ചാല്‍ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തികനഷ്ടം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമോ? തോമസ് ഐസക് ചോദിച്ചു.

എന്നാല്‍ കേരളത്തിനുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടം നികത്താന്‍ തയ്യാറാകുമോ എന്ന സംസ്ഥാനത്തിന്റെ ചോദ്യത്തിന് ഇതുവരേയും കേന്ദ്രം മറുപടി പറഞ്ഞിട്ടില്ല.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് വാറ്റ് കുറച്ചത്. കര്‍ണാടക പ്രവേശനനികുതി കുറച്ചിരുന്നു. ഇവിടങ്ങളില്‍ ഇന്ധനവില രണ്ടു മുതല്‍ നാല് രൂപവരെ കുറഞ്ഞിരുന്നു. 

2013-14 സാമ്പത്തിക വര്‍ഷത്തില്‍ 5173 കോടി രൂപയായിരുന്നു സംസ്ഥാനത്തിന് ലഭിച്ച ഇന്ധന നികുതി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 6899 കോടിയും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com