നാട്ടുകാരായാല്‍ ഇങ്ങനെവേണം; വൈക്കത്തെക്കുറിച്ച് വൈക്കംകാരുടെ പാട്ട്(വീഡിയോ)

അങ്ങനെ എല്ലാംകൂടി ചേര്‍ന്നൊരു കട്ട ലോക്കല്‍ വൈക്കം പാട്ട്.  
നാട്ടുകാരായാല്‍ ഇങ്ങനെവേണം; വൈക്കത്തെക്കുറിച്ച് വൈക്കംകാരുടെ പാട്ട്(വീഡിയോ)

വൈക്കം എന്ന പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്.ചരിത്രമായി മാറിയ വൈക്കം സത്യാഗ്രഹവും കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറും മുതല്‍ വൈക്കം വിജയലക്ഷ്മിവരെ. വൈക്കം എന്ന നാടിന്റെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത സവിശേഷതളെക്കുറിച്ച് പറയാന്‍ വൈക്കത്തുകാര്‍തന്നെ ഒരുമിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍. കലാ,സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വൈക്കത്തുകാരെല്ലാവരും ഒരുമിച്ച് തങ്ങളുടെ നാടിനെക്കുറിച്ച് ഒരു പാട്ടങ്ങുണ്ടാക്കി.എമര്‍ജിങ് വൈക്കം എന്ന നവമാധ്യമ കൂട്ടായ്മയുടെ സിഗ്നേചര്‍ സോങാണ് ഈ പാട്ട്. രാഷ്ട്രീയ ഉദ്ദേശ്യേമില്ലാതെ, സാമൂഹ്യ സേവനം ലക്ഷ്യമിട്ട് തുടങ്ങിയ കൂട്ടായ്മയാണ് എമര്‍ജിങ് വൈക്കം. 


പാട്ടെഴുതിയത് മുതല്‍ പാട്ട് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് പുറത്തിറക്കിയവരെല്ലാം വൈക്കംകാര്‍.എഴുതിയത് വൈക്കംകാരന്‍ അമല്‍ വിജയ്, പാട്ടെഴുത്ത് മത്സരം നടത്തി എമര്‍ജിങ് വൈക്കം കണ്ടെത്തിയതാണ് അമല്‍ വിജയ് എന്ന യുവ പാട്ടെഴുത്തുകാരനെ. ഈണമിട്ടത് വൈക്കംകാരുടെ സ്വന്തം പിന്നണിഗായകന്‍ ദേവാനന്ദ്‌, പാടിയത് ദേവാനന്ദും വൈക്കം വിജയലക്ഷമിയും. ക്യാമറ, എഡിറ്റിങ് , മിക്‌സിങ് എല്ലാം വൈക്കത്ത്.അഭിനയിച്ചിരിക്കുന്നതും വൈക്കംകാര്‍ തന്നെ,പി ബാലചന്ദ്രന്‍, പാരിസ് ലക്ഷമി, പള്ളിപ്പുറം സുനില്‍,വയലിന്‍ അഭിജിത്ത്,വൈക്കം രത്‌നശ്രീ. അങ്ങനെ എല്ലാംകൂടി ചേര്‍ന്നൊരു കട്ട ലോക്കല്‍ വൈക്കം പാട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com