പി.യു.ചിത്രയുടെ ഫോട്ടോയും പേരും മാറി അച്ചടിച്ച് പിആര്‍ഡി; ചിത്രയുടേതിന് പകരം സുധാ സിങ്ങിന്റെ ഫോട്ടോ

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ താരങ്ങളെ എണ്ണമിട്ട് നിരത്തുമ്പോള്‍ ഇതില്‍ നിന്നും ചിത്രയെ ഒഴിവാക്കിയിട്ടുമുണ്ട്
പി.യു.ചിത്രയുടെ ഫോട്ടോയും പേരും മാറി അച്ചടിച്ച് പിആര്‍ഡി; ചിത്രയുടേതിന് പകരം സുധാ സിങ്ങിന്റെ ഫോട്ടോ

തിരുവനന്തപുരം: കായിക താരം പി.യു.ചിത്രയുടെ ഫോട്ടോയ്ക്ക് പകരം മറ്റൊരു കായിക താരത്തിന്റെ ഫോട്ടോ അച്ചടിച്ച് പിആര്‍ഡി. ചിത്രയുടെ പേരും മാറ്റിയാണ് അച്ചടിച്ചിരിക്കുന്നത്. 

പി.യു.ചിത്രയുടെ നേട്ടങ്ങളെ കുറിച്ച് പറയുന്ന മാസികയില്‍ ചിത്രയുടെ പേരിനും ഫോട്ടോയ്ക്കും പകരം ഉത്തര്‍പ്രദേശ് സ്റ്റീപ്പിള്‍ചെയ്‌സ് താരം സുധാ സിങ്ങിന്റെ ഫോട്ടോയാണ് പിആര്‍ഡി അച്ചടിച്ചിരിക്കുന്നത്. 

വാട്ട് ഇന്ത്യ വിത്തൗണ്ട് പി.യു.ചിത്ര ഇന്‍ ലണ്ടന്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിലാണ് ചിത്രയുടെ ഫോട്ടോ നല്‍കാതിരുന്നത്. എന്നാല്‍ ലേഖനത്തില്‍ പല താരങ്ങളെ കുറിച്ച് പറയുന്നതിനാല്‍ ഏതെങ്കിലും ഒരു താരത്തിന്റെ ചിത്രം നല്‍കിയാല്‍ മതിയെന്നേ ഉദ്ദേശിച്ചുള്ളു എന്നാണ് പിആര്‍ഡിയുടെ വിശദീകരണം. 

ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചിത്രയെ തഴഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പലയിടങ്ങളിലും ചിത്രയുടെ പേര് മാറ്റിയാണ് അച്ചടിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. ഇതുകൂടാതെ, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ താരങ്ങളെ എണ്ണമിട്ട് നിരത്തുമ്പോള്‍ ഇതില്‍ നിന്നും ചിത്രയെ ഒഴിവാക്കിയിട്ടുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com