ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്; അന്വേഷണ സംഘം യോഗം ചേരും

ദിലീപിന് വേണ്ടിയായിരുന്നു നടിയെ ആക്രമിച്ചത്, ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കാണാം
ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്; അന്വേഷണ സംഘം യോഗം ചേരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് യോഗം ചേരും. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യും. 

എഡിജിപി സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും. പ്രതിപട്ടികയെ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകുന്നതിന് പുറമെ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തില്‍ പിഴവുണ്ടോ എന്നും യോഗം പരിശോധിക്കും. 

ദിലീപിന് വേണ്ടിയായിരുന്നു നടിയെ ആക്രമിച്ചതെന്നും, ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കാണാമെന്നും വാദിച്ചാണ് അന്വേഷണ സംഘം ദിലീപിനെ ഒന്നാം പ്രതിയും, പള്‍സര്‍ സുനിയെ രണ്ടാം പ്രതിയുമാക്കാന്‍ ഒരുങ്ങുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനമെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com