സംസ്ഥാനത്തെ എല്ലാ മത പരിവര്‍ത്തന കേന്ദ്രങ്ങളും പൂട്ടിക്കണമെന്ന് ഹൈക്കോടതി; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണം

എല്ലാ പ്രണയ വിവാഹങ്ങളേയും ഖര്‍ വാപ്പസിയായും, ലൗ ജിഹാദായും പ്രചരിപ്പിക്കരുത്
സംസ്ഥാനത്തെ എല്ലാ മത പരിവര്‍ത്തന കേന്ദ്രങ്ങളും പൂട്ടിക്കണമെന്ന് ഹൈക്കോടതി; മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കണം

കൊച്ചി: മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് ഹൈക്കോടതി. കണ്ടനാട്ടെ വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 

സംസ്ഥാനത്തെ എല്ലാ മത പരിവര്‍ത്തന കേന്ദ്രങ്ങളും പൂട്ടിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ മതവിഭഗങ്ങള്‍ക്കും ഇത് ബാധകമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

എല്ലാ പ്രണയ വിവാഹങ്ങളേയും ഖര്‍ വാപ്പസിയായും, ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും, കണ്ണൂര്‍ സ്വദേശിയായ ശ്രുതിയുടെ വിവാഹം ലൗജിഹാദ് അല്ലെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹത്തിന്റെ രേഖകള്‍ പരിശോധിച്ച കോടതി ശ്രുതിയെ ഭര്‍ത്താവിനൊപ്പം വിടുകയും ചെയ്തിരുന്നു. 

ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നുമില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് മതങ്ങളില്‍ നിന്നും വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ, ഘര്‍ വാപ്പസിയെന്നോ വിളിക്കരുത്. എല്ലാ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളും വിവാദമാക്കരുതെന്നും കോടതി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com