അത്ഭുതം, ഇതാണ് ശരിയായ വിപ്ലവം: പിണറായി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് കുമ്മനം

ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിയായി നിയമിക്കാനുളള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമാണ് ശരിയായ വിപ്ലവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ - കേരളത്തില്‍ ഇപ്പോഴും അയിത്തമുണ്ട്
അത്ഭുതം, ഇതാണ് ശരിയായ വിപ്ലവം: പിണറായി സര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് കുമ്മനം

പറവൂര്‍: ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിയായി നിയമിക്കാനുളള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനമാണ് ശരിയായ വിപ്ലവമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പറവൂരില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കര്‍മം കൊണ്ട് ബ്രാഹ്മണ്യം നേടിയവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

ഇതൊരു ചരിത്രമൂഹൂര്‍ത്തമാണ്. അഭിമാനകരമായ സമാനതകളില്ലാത്ത ഏവര്‍ക്കും എന്നും മനസില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന അനുഭവമാണ്. അനുഭൂതിയാണെന്നും ജീവിതത്തില്‍ ഇത്തരം നിമിഷങ്ങള്‍ അപൂര്‍വമായി മാത്രമാണ് ലഭിക്കാറെന്നും ഇതാണ് ശരിയായ വിപ്ലവമെന്നും കുമ്മനം പറഞ്ഞു. ഇതാണ് സാമൂഹ്യ പരിവര്‍ത്തനം. ഇതാണ് സാമൂഹ്യ നവോത്ഥാനം. ഇത് പണം കൊണ്ടുഉണ്ടാക്കാവുന്നതല്ല. അധികാരം കൊണ്ട് ഉണ്ടാക്കാവുന്നതല്ല. ഇത് നിയമനിര്‍മ്മാണം കൊണ്ടു ഉണ്ടാവുന്നതല്ല. സമൂഹം പാകമാകുമ്പോള്‍ സംഭവിക്കുന്ന വിസ്മയമാണെന്നായിരുന്നു കുമ്മനം പറഞ്ഞത്. അതേസമയം പിണറായി സര്‍ക്കാരിന്റെ ധീരമായ തീരുമാനത്തെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയായിരുന്നു കുമ്മനം ചെയ്തത്. 


നമ്മുടെ സാമൂഹ്യപരിവര്‍ത്തനം ഘട്ടംഘട്ടമായി കടന്നുവന്നതാണ്. ശ്രീ നാരായണ ഗുരു ചട്ടമ്പി സ്വാമി അയ്യങ്കാളി തുടങ്ങിയ നിരവധി നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണ് ഘട്ടംഘട്ടമായി പാകപ്പെട്ടുവരികയാണ്. വിവേകാനന്ദ സ്വാമി കേരളത്തെ  ഭ്രാന്താലയമെന്നു വിളിച്ചപ്പോള്‍ അത് മാറ്റിയെടുത്തത് ഇവിടുത്തെ നവോത്ഥാന നായകരാണ്.  നമ്മുടെ നാടിനെ മാറ്റിയത്  രാഷ്ട്രീയക്കാരല്ല സാമൂഹ്യപരിഷ്‌കര്‍ത്താക്കളാണെന്നും കുമ്മനം പറഞ്ഞു. അധികാരത്തിന് വേണ്ടി രാഷ്്ട്രീയ പാര്‍ട്ടികള്‍ നെട്ടോട്ടമോടിയപ്പോള്‍ ഇവിടെ തകര്‍ന്നുവീണത്് ജീവിത ധാര്‍മിക മൂല്യങ്ങളാണ്. 

അയിത്തം പോയി എന്നാണ് എല്ലാവരും പ്രസംഗിക്കുന്നത് കേരളത്തില്‍ ചിലയിടങ്ങളില്‍ അയിത്തം നിലനില്‍ക്കുന്നുണ്ട്. ഗോവിന്ദാപുരത്ത് പട്ടികജാതിക്കാര്‍ക്ക് നടക്കാന്‍ കഴിയുന്നില്ല.കണ്ണൂര്‍ അഴീക്കല്‍ ക്ഷേത്രത്തില്‍ അതിന്റെ ഭരണാധികാരികള്‍ എഴുന്നള്ളിപ്പിന് പോകുന്ന സന്ദര്‍ഭത്തില്‍ പട്ടിക ജാതിക്കാരുടെ വീടിന് മുന്‍പില്‍ ഏഴുന്നള്ളിപ്പിന് പ്രവേശനം അനുവദിക്കുന്നില്ലെന്നും കു്മ്മനം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com