ചാലിയത്തെയും ബേപ്പൂരിനെയും ബന്ധിപ്പിക്കാന്‍ പുഴയ്ക്കടിയിലൂടെ തുരങ്കപാത; മുഖ്യമന്ത്രിയുടെ അനുമതി കാത്ത് എംഎല്‍എ

400 മീറ്റര്‍ ദൂരത്തില്‍ ചാലിയാര്‍ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിര്‍മ്മിക്കേണ്ടത്.ഏഴര മീറ്ററില്‍ റോഡും ഇരുവശത്തും നടപ്പാതയുമുള്‍പ്പെടെ 10.5 മീറ്റര്‍ വീതിയിലാണ് പാത വിഭാവനം ചെയ്തിട്ടുളളത്
ചാലിയത്തെയും ബേപ്പൂരിനെയും ബന്ധിപ്പിക്കാന്‍ പുഴയ്ക്കടിയിലൂടെ തുരങ്കപാത; മുഖ്യമന്ത്രിയുടെ അനുമതി കാത്ത് എംഎല്‍എ

കോഴിക്കോട്: ഇന്ത്യയില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ പദ്ധതിയുമായി ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ്‌കോയ. ബേപ്പൂരില്‍ ചാലിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പലമാര്‍ഗങ്ങളും പരിശോധിച്ചതില്‍ നിലവിലെ സാഹചര്യത്തില്‍ പുഴയ്ക്ക് അടിയിലൂടെയുളള യാത്രാ തുരങ്കമാണ് ഏറ്റവും അനുയോജ്യമെന്നാണ് എംഎല്‍എ പറയുന്നത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്കുളള യാത്രാദൂരത്തില്‍ 45 കിലോമീറ്ററോളം കുറവ് വരും.

വലിയ കപ്പലുകള്‍ യാത്ര ചെയ്യുന്ന കപ്പല്‍ച്ചാല്‍ ഉള്ളതിനാല്‍ ബേപ്പൂരില്‍ പുഴക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കുക എന്നത് പ്രായോഗികമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പിനോട് പുഴയ്ക്ക് അടിയിലൂടെയുളള തുരങ്കപാതയുടെ രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും അവര്‍ പ്രാരംഭ രൂപരേഖ എനിക്ക് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി ബഹു. കേരള മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി എന്നിവരെ നേരിട്ട് കണ്ട് സമര്‍പ്പിച്ചുണ്ട്. 356 കോടിയാണ് പ്രാരംഭച്ചെലവ് പ്രതീക്ഷിക്കുന്നത്. 400 മീറ്റര്‍ ദൂരത്തില്‍ ചാലിയാര്‍ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിര്‍മ്മിക്കേണ്ടത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ചാലിയാര്‍ പുഴയ്ക്ക് കുറുകെ ഒരു യാത്രാതുരങ്കം
ബേപ്പൂരില്‍ ചാലിയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പലമാര്‍ഗങ്ങളും പരിശോധിച്ചതില്‍ നിലവിലെ സാഹചര്യത്തില്‍ പുഴയ്ക്ക് അടിയിലൂടെയുളള യാത്രാ തുരങ്കമാണ് ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തപ്പെട്ടു. ബേപ്പൂരിനെ ചാലിയവുമായി ബന്ധിപ്പിക്കുന്നതിനായി നിലവില്‍ ജങ്കാര്‍ സര്‍വ്വീസാണ് ഉപയോഗിച്ച് വരുന്നത്. ബേപ്പൂരില്‍ നിന്ന് ചാലിയത്തെത്താന്‍ 8 കിലോമീറ്ററോളം അധികമായി സഞ്ചരിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്. കൂടാതെ ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കോഴിക്കോട് നിന്നും എറണാകുളത്തേക്കുളള യാത്രാദൂരത്തില്‍ 45 കിലോമീറ്ററോളം കുറവ് വരും. വലിയ കപ്പലുകള്‍ യാത്ര ചെയ്യുന്ന കപ്പല്‍ച്ചാല്‍ ഉള്ളതിനാല്‍ ബേപ്പൂരില്‍ പുഴക്ക് കുറുകെ ഒരു പാലം നിര്‍മ്മിക്കുക എന്നത് പ്രായോഗികമല്ല. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പിനോട് പുഴയ്ക്ക് അടിയിലൂടെയുളള തുരങ്കപാതയുടെ രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശിക്കുകയും അവര്‍ പ്രാരംഭ രൂപരേഖ എനിക്ക് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി ബഹു. കേരള മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മത്സ്യബന്ധന തുറമുഖ വകുപ്പ് മന്ത്രി എന്നിവരെ നേരിട്ട് കണ്ട് സമര്‍പ്പിച്ചുണ്ട്. 356 കോടിയാണ് പ്രാരംഭച്ചെലവ് പ്രതീക്ഷിക്കുന്നത്. 400 മീറ്റര്‍ ദൂരത്തില്‍ ചാലിയാര്‍ പുഴയുടെ അടിത്തട്ടിലൂടെയാണ് യാത്രാതുരങ്കം നിര്‍മ്മിക്കേണ്ടത്.ഏഴര മീറ്ററില്‍ റോഡും ഇരുവശത്തും നടപ്പാതയുമുള്‍പ്പെടെ 10.5 മീറ്റര്‍ വീതിയിലാണ് പാത വിഭാവനം ചെയ്തിട്ടുളളത്. പദ്ധതി യാഥാര്‍ത്ഥ്യ മായാല്‍ ഇന്ത്യയിലെ തന്നെ പുഴയ്ക്കടിയിലൂടെയുളള ആദ്യ തുരങ്ക പാതയാവും ചാലിയാറിന് കുറുകെ വരുന്നത്. ബേപ്പൂര്‍ തുറമുഖത്തിന്റെ ഭാവി വികസനവും വിനോദ സഞ്ചാര സാധ്യതകളും കൂടി കണക്കിലെടുത്താണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com