താന്‍ ആംബുലന്‍സിന് മുന്നില്‍ നിന്ന് വഴിയൊരുക്കുകയായിരുന്നെന്ന് പ്രതി

ആംബുലന്‍സ് ഹോണ്‍ മുഴക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്റെ കാറിന്റെ ഹെഡ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും തെളിച്ച് ആംബുലന്‍സിന് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.
താന്‍ ആംബുലന്‍സിന് മുന്നില്‍ നിന്ന് വഴിയൊരുക്കുകയായിരുന്നെന്ന് പ്രതി

ആലുവ: നവജാത ശിശുവുമായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സിന് വഴി നല്‍കാതിരിക്കുകയല്ല, വഴിയൊരുക്കുകയാണ് താന്‍ ചെയ്തതെന്ന് എടത്തല സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി ആലുവ പൈനാടത്ത് വീട്ടില്‍ നിര്‍മ്മല്‍ ജോസ് പൊലീസിനോട് പറഞ്ഞു. ആംബുലന്‍സ് ഹോണ്‍ മുഴക്കി അമിതവേഗതയില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്റെ കാറിന്റെ ഹെഡ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും തെളിച്ച് ആംബുലന്‍സിന് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.

ആംബുലന്‍സിന് സൈഡ് നല്‍കാതെ അമിതവേഗതയിലുള്ള നിര്‍മ്മല്‍ ജോസിന്റെ വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് സ്വമേധയ കേസെടുത്തത്. ആംബുലന്‍സിന് സൈഡ് നല്‍കാതെ മുന്നില്‍ കെ.എല്‍. 17 എല്‍ 202 എന്ന ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് കാര്‍ ചീറിപായുന്ന രംഗം ആംബുലന്‍സിലിരുന്നയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ആംബുലന്‍സ് ഡ്രൈവര്‍ സംഭവത്തെകുറിച്ച് പറയുന്നതടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കാര്‍ ഇടയ്ക്ക് കയറിയതോടെ ഹോസ്പിറ്റലിലെത്താന്‍ പതിനഞ്ച് മിനിറ്റോളം വൈകിയെന്ന് ആംബുലന്‍സ് െ്രെഡവര്‍ മധു വ്യക്തമാക്കിയിരുന്നു. പലസ്ഥലങ്ങളില്‍ വെച്ചും സൈഡ് തരാന്‍ അവസരമുണ്ടായിട്ടും കാര്‍ െ്രെഡവര്‍ വണ്ടി ഒതുക്കിക്കൊടുക്കാതെ ആംബുലന്‍സിന് മുന്നില്‍ കിടന്ന് തിരിയികുയായിരുന്നെന്നും മധു പറഞ്ഞിരുന്നു. 

അന്വേഷണത്തിലാണ് ആലുവ ഡിവൈഎസ്പി ഓഫീസിനോട് ചേര്‍ന്ന് താമസിക്കുന്നയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്. പൊലീസ് പ്രതിയുടെ വീട്ടിലെത്തിയപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. പിന്നീട് സഹോദരന്‍ പ്രതിയെ വിളിച്ചുവരുത്തിയ ശേഷം രാത്രി സ്‌റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.

ആംബുലന്‍സിന് മുമ്പില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച ആലുവ ഡിവൈഎസ്പി ഓഫീസിന് സമീപം പൈനാടത്ത് നിര്‍മ്മല്‍ ജോസിന്റെ െ്രെഡവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആലുവ ജോയിന്റ് ആര്‍ടിഒ സിഎസ് അയ്യപ്പന്‍ പറഞ്ഞു. േേറാഡില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ആംബുലന്‍സിന് വഴി കൊടുക്കാതെ നിയമം ലംഘിച്ചതിനും മോട്ടോര്‍ വാഹന വകുപ്പ് പ്രകാരം വാഹനത്തിന്റെ രജിസ്‌റ്റേഡ് ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. വാഹന ഉടമയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും നടപടിയുണ്ടാകുകയെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com