പണത്തിനും സുഖത്തിനും വേണ്ടി സന്ധ്യ എന്തും ചെയ്യും; എഡിജിപിക്കെതിരെ അധിക്ഷേപവുമായി ഗംഗേശാനന്ദ

പണത്തിനും സുഖത്തിനും വേണ്ടി ബി സന്ധ്യ എന്തും ചെയ്യും -  മനുഷ്യത്വവും മര്യാദയും ഒട്ടുമില്ലാത്തവളാണ്  - ഒരു രക്തരക്ഷസാണ്. രക്തം കുടിച്ചേ അവള്‍ അടങ്ങുകയുള്ളൂ - കേളേജ് കാലം മുതല്‍ക്കുള്ള ചരിത്രം നോക്കൂ
പണത്തിനും സുഖത്തിനും വേണ്ടി സന്ധ്യ എന്തും ചെയ്യും; എഡിജിപിക്കെതിരെ അധിക്ഷേപവുമായി ഗംഗേശാനന്ദ

തിരുവനന്തപുരം: എഡിജിപി ബി.സന്ധ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സ്വാമി ഗംഗേശാനന്ദ. തന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത് സന്ധ്യയുടെ അറിവോടെയാണെന്ന് ഗംഗേശാനന്ദ. ഈ കേസില്‍ എല്ലാ ചരടുവലികളും നടത്തിയത് ബി സന്ധ്യയാണെന്നും ഗൂഡാലോചനയ്ക്ക് പിന്നില്‍ പ്രമുഖ രാഷ്്ട്രീയ നേതാക്കളുടെ ഇടപെടല്‍ ഉണ്ടായെന്നും ഗംഗേശാനന്ദ പറുന്നു. ന്യൂസ് 18 കേരളയോടാണ് സ്വാമിയുടെ വെളിപ്പെടുത്തല്‍

ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം സംരക്ഷിക്കാന്‍ താന്‍ മുന്‍കയ്യെടുത്തതാണ് സന്ധ്യക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണം. സ്മാരകത്തിനായുള്ള ഭൂമി ബി സന്ധ്യവാങ്ങിയിരുന്നു. ഇതിനെതിരെ രംഗത്തെത്തിയതാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് പലതവണ ഗുണ്ടകളെ വിട്ടും ആക്രമിച്ചതായും ചിലരെ കള്ളക്കേസില്‍ കുടുക്കിയതായും  ഗംഗേശാനന്ദ പറയുന്നു. ഇവര്‍ക്ക് നിരവധി കുപ്രസിദ്ധ ഗുണ്ടകളുമായും അടുത്ത ബന്ധമാണുള്ളത്. ബി സന്ധ്യയുടെ കേളേജ് കാലം മുതല്‍ക്കുള്ള ചരിത്രം നിങ്ങള്‍ പരിശോധിച്ചു നോക്കൂ. മോശപ്പെട്ട വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് നിങ്ങള്‍ക്ക് മനസിലാകുമെന്നും സ്വാമി പറയുന്നു

പണത്തിനും സുഖത്തിനും വേണ്ടി ബി സന്ധ്യ എന്തും ചെയ്യും.  മനുഷ്യത്വവും മര്യാദയും ഒട്ടുമില്ലാത്തവളാണ് സന്ധ്യയെന്നും സ്വാമി പറയുന്നു. അവള്‍ ഒരു രക്തരക്ഷസാണ്. രക്തം കുടിച്ചേ അവള്‍ അടങ്ങുകയുള്ളൂ. പെണ്‍കുട്ടി എന്റെ ജനനേന്ദ്രിയം മുറിച്ച സമയത്ത് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ആ സംഭവത്തിന് ശേഷം പെണ്‍കുട്ടി ആദ്യം പോയത് സന്ധ്യയുടെ വീട്ടിലേക്കാണെന്നും ഗംഗേശാനന്ദ പറയുന്നു

താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. ബി സന്ധ്യയുടെ സ്വാധിനത്താലാണ് പെണ്‍കുട്ടി തനിക്കെതിരെ പീഡനം ആരോപിച്ചത് ഇതിനായി പെണ്‍കുട്ടിയെ അയ്യപ്പദാസ് പ്രേരിപ്പിച്ചതായും സ്വാമി പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 60,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. ചികില്‍സയ്ക്കും അന്വേഷണ ആവശ്യങ്ങള്‍ക്കും വേണ്ടിയല്ലാതെ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ പരിധിയില്‍ കടക്കരുതെന്നു വ്യവസ്ഥയുണ്ട്. സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു. 

പെണ്‍കുട്ടിയെ സ്വാമി ഏറെക്കാലമായി ഉപദ്രവിക്കുകയാണെന്നും ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി കഴിഞ്ഞ മേയ് 19 നു സ്വാമിയെ തിരിച്ചാക്രമിച്ചെന്നുമാണു പൊലീസ് കേസ്. സംഭവത്തെത്തുടര്‍ന്നു ഗുരുതരമായി പരുക്കേറ്റ സ്വാമിയെ പൊലീസെത്തിയാണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com