വധക്കേസ് പ്രതിയുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തി; റോജി എം ജോണ്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം

പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയുമായി വിദേശത്തുവെച്ച് കൂടിക്കാഴ്ച നടത്തിയതായി അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ ആരോപണം
വധക്കേസ് പ്രതിയുമായി വിദേശത്ത് കൂടിക്കാഴ്ച നടത്തി; റോജി എം ജോണ്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം

കൊച്ചി: പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയുമായി വിദേശത്തുവെച്ച് കൂടിക്കാഴ്ച നടത്തിയതായി അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ ആരോപണം. വ്യാപാരിയായ ജയ്‌നിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി റൈസണുമായി എംഎല്‍എ ബഹ്‌റൈനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.

2016 ജനുവരി 22ന് ആണ് അങ്കമാലി ഉതുപ്പുകവല സ്വദേശി ജയ്‌നിനെ ആറുപേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ചത്.റയ്‌സന്‍ നല്‍കിയി ക്വട്ടേഷന്‍ പ്രകാരമാണ് ആക്രമണം നടത്തിയതെന്നാണ് കേസ്. അതിനിടെയാണ് കേസില്‍ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതി റൈസണുമായി റോജി എം ജോണ്‍ എംഎല്‍എ കൂടിക്കാഴ്ച നടത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നു.

പ്രതിയുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ എംഎല്‍എ യുടെ സഹായം റൈസണ്‍ തേടുകയാണെന്നും ജയിന്‍ ആരോപിക്കുന്നു.സംഭവവുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്ക് പരാതി നല്‍കിയതായും പ്രതിയുടെ ഫോട്ടോ അടക്കം എല്‍എയ്ക്ക് നല്‍കിയിരുന്നതായും അദ്ദേഹം പറയുന്നു.ഈ സാഹചര്യത്തില്‍, തനിക്ക് നീതികിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും ജയിന്‍ പറയുന്നു.അക്രമത്തില്‍ മാരകമുറിവുകളോറ്റ ജെയിന്‍ ഇപ്പോഴും അവശനിലയില്‍ തുടരുകയാണ്. 

എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ റോജി എം ജോണ്‍ തള്ളിക്കളഞ്ഞു. ഇങ്ങനെയൊരു കേസ് ഉണ്ടെന്ന് അറിയാമായിരുന്നെന്നും പ്രതി ഇയാളാണെന്ന് അറിയില്ലായിരുന്നെന്നുമാണ് റോജി എം ജോണ്‍ പറയുന്നത്. പ്രവാസി കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് വിദേശത്ത് പോയതെന്നും പലരും വന്ന് ഫോട്ടോ എടുക്കുന്ന കൂട്ടത്തിലാണ് റൈസണും ഫോട്ടോ എടുത്തതെന്നും അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com