സംഘപരിവാറിനെ ചെറുക്കാന്‍ വടക്ക് നിന്ന് കോടിയേരി,തെക്ക് നിന്ന് കാനം; എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്നു തുടക്കം 

ജനരക്ഷാ യാത്ര നടത്തിയ ബിജെപിയ്ക്ക് ശക്തമായ മറുപടി നല്‍കുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യം
സംഘപരിവാറിനെ ചെറുക്കാന്‍ വടക്ക് നിന്ന് കോടിയേരി,തെക്ക് നിന്ന് കാനം; എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്രകള്‍ക്ക് ഇന്നു തുടക്കം 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ എല്‍ഡിഎഫ് നടത്തുന്ന ജനജാഗ്രത യാത്ര ഇന്ന് ആരംഭിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും,സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്തില്‍ തിരുവനന്തപുരത്തു നിന്നുമാണ് ജാഥകള്‍ ആരംഭിക്കുന്നത്. 

ജനരക്ഷാ യാത്ര നടത്തിയ ബിജെപിയ്ക്ക് ശക്തമായ മറുപടി നല്‍കുക എന്നതാണ് യാത്രയുടെ പ്രധാന ഉദ്ദേശ്യം. കേരളത്തിനെതിരെ കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ നടത്തുന്ന വ്യാജ പ്രചാരണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുമെന്നും അത് ചെറുക്കുന്നതിന്ജനങ്ങളെ സജ്ജരാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. അക്രമമല്ല, പ്രകോപനങ്ങള്‍ക്കെതിരെ ജനകീയ ചെറുത്തുനില്‍പ്പാണ് ഉദ്ദേശിക്കുന്നതെന്ന് മുന്നണി നേതൃത്വം വിശദീകരിച്ചു. 

വൈകുന്നേരം നാല് മണിക്കാണ് ജാഥകളുടെ ഉദ്ഘാടനം. മഞ്ചേശരത്ത് കോടിയേരി നയിക്കുന്ന ജാഥ സിപിഐ ദേശിയ സെക്രട്ടറി ഡി.രാജയും തിരുവനന്തപുരത്ത് കാനത്തിന്റ ജാഥ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. 

വികസന കാര്യത്തില്‍ അമിത് ഷാ നടത്തിയ വെല്ലുവിളി തങ്ങള്‍ ഏറ്റെടുത്തപ്പോള്‍ അതിനെക്കുറിച്ച പ്രതികരിക്കാതെ  അമിത് ഷായും ബിജെപി നേതാക്കളും ഒളിച്ചോടുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തമ്മില്‍തല്ലി നില്‍ക്കുന്ന സിപിഎം-സിപിഐ പ്രവര്‍ത്തകരെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ജാഥ കൊണ്ടുകഴിയുമെന്നും ഇരു പാര്‍ട്ടികളും തരുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com