സോളാര്‍ കേസ്: ഒറ്റക്കെട്ടായി നേരിടണമെന്ന തീരുമാനത്തോട് വിയോജിച്ച് സുധീരന്‍; നേരിടേണ്ടത് നിയമപരമായി 

സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സമിതി യോഗത്തില്‍ തീരുമാനം - രാഷ്ട്രീയമായല്ല നിയമപരമായിട്ടാണ് കേസിനെ നേരിടേണ്ടത്. ചാണ്ടിക്കെതിരായ ലൈംഗികാരോപണങ്ങളില്‍ വിശ്വാസമില്ല 
സോളാര്‍ കേസ്: ഒറ്റക്കെട്ടായി നേരിടണമെന്ന തീരുമാനത്തോട് വിയോജിച്ച് സുധീരന്‍; നേരിടേണ്ടത് നിയമപരമായി 

തിരുവനന്തപുരം: സോളാര്‍ കേസ് ഒറ്റക്കെട്ടായി നേരിടാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സമിതി യോഗത്തില്‍ തീരുമാനം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രത്യേകനിയമസഭാ യോഗം വിളിക്കാനുള്ള തീരുമാനം വികൃതമായ മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. എന്നാല്‍ കേസ് രാഷ്ട്രീയമായി നേരിടുന്നതിനോട് വിയോജിപ്പുമായി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തി. കേസ് ഒറ്റക്കെട്ടായി നേരിടണമോയെന്നത് ഒന്നുകൂടി ആലോചിക്കണമെന്നായിരുന്നു സുധീരന്റെ അഭിപ്രായം. കേസ് കൈകാര്യം ചെയ്യുന്നതില്‍ യുഡിഎഫ് സര്‍ക്കാരും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓഫീസും വീഴ്ചവരുത്തിയിട്ടുണ്ടെന്നായിരുന്നു സുധീരന്റെ നിലപാട്. രാഷ്ട്രീയമായി നേരിടുന്നതിനോട് യോജിപ്പില്ല. നിയമപരമായാണ് കേസിനെ നേരിടേണ്ടതെന്നാണ് സുധീരന്‍ പറയുന്നത്. അതേസമയം ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ സുധീരന്റെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്നായിരുന്നു ഷാനവാസ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം. ഒരു കൂട്ടം നേതാക്കളെ തേജോവധം ചെയ്യാന്‍ തെരുവിലിട്ട് കൊടുക്കില്ലെന്നും കേസിനെ ഉമ്മന്‍ചാണ്ടി അതിജീവിക്കുമെന്നും ഷാനവാസ് പറഞ്ഞു. ബിജെപിയെ രണ്ടാം പാര്‍ട്ടിയാക്കാനാണ് സിപിഎം ശ്രമം. ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം ഗൗരവമുള്ളതാണ്.കഴിഞ്ഞ് ദ്ിവസം തന്റെ പേരില്‍ വന്ന വാര്‍ത്ത മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും വിഡി സതീശന്‍ പറഞ്ഞു. കേസ് നിലനില്‍ക്കില്ലെന്നും കേസില്‍ വീണ്ടും സര്‍ക്കാര്‍ നിയമോപദേശം തേടിയത് കേസിനെ സര്‍ക്കാര്‍ ലാഘവബുദ്ധിയോടെയാണ് കാണുന്നതെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമാണ് സിപിഎമ്മിന്റെതാണെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. സര്‍്കകാരിന്റെ പ്രതികാര നടപടിക്കെതിരെ സമരപരിപാടികള്‍ നടത്തില്ലെന്നും പ്രചാരണപരിപാടികള്‍ ശക്തമാക്കാനുമാണ് പാര്‍ട്ടിയുടെ ഇന്നത്തെ യോഗത്തിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com