സോളാര്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയുണ്ടാകും; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് 

സോളാര്‍ വിഷയത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന്
സോളാര്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയുണ്ടാകും; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് 

തിരുവവനന്തപുരം: സോളാര്‍ വിഷയത്തില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. സോളാര്‍ റിപ്പോര്‍ട്ട് നവംബര്‍ ഒന്നിന് നിയമസഭയില്‍ സമര്‍പ്പിക്കാനിരിക്കെ പ്രതിസന്ധിഘട്ടത്തെ എങ്ങനെ മറികടക്കാം എന്നാകും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. 

സോളാര്‍ കേസ് പാര്‍ട്ടി ഏറ്റെടക്കേണ്ട കാര്യമില്ലെന്ന് ഐ ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. അഴിമതി,മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം എന്നീ വിഷങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കാനില്ലെന്നും നേതാക്കള്‍ നിലപാടെടുത്തേക്കും. സോളാര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന നേതാക്കളില്‍ ഭൂരിഭാഗവും എ ഗ്രൂപ്പുകരാണ്. അതേസമയം പാര്‍ട്ടിക്കെതിരായ നീക്കമായി സോളാര്‍ റിപ്പോര്‍ട്ട് കാണണമെന്നും ഒറ്റക്കെട്ടായി ചെറുക്കണം എന്നുമാണ് എ ഗ്രൂപ്പുകാരുടെ ആവശ്യം. സര്‍ക്കാര്‍ നടപടികളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി അന്വേഷണത്തിനെതിരെ പ്രചാരണം നടത്തണമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെടുന്നു. 

അതേസമയം സോളാര്‍ റിപ്പോര്‍ട്ടിനെതിരെ യുഡിഎഫിന്റെ പ്രാരണ യോഗങ്ങള്‍ ഇന്നാരംഭിക്കും. ആദ്യ വിശദീകരണ യോഗം കോട്ടയത്താണ്. തിരുനക്കര മൈതാനിയിലെ യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.മുരളീധരന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com