ഹാദിയയെ മയക്കികിടത്താന്‍ മരുന്ന് നല്‍കുന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍

ഹാദിയയുടെ ജീവിതകഥ പറയുന്ന അയാം ഹാദിയ എന്ന ഹ്രസ്വചിത്രം നാളെ പുറത്തിറങ്ങും - പിതാവ് അശോകന്‍ ഹാദിയയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കൈവശമുണ്ട്‌ 
ഹാദിയയെ മയക്കികിടത്താന്‍ മരുന്ന് നല്‍കുന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍

കൊച്ചി: ഹാദിയയെ മരുന്നു നല്‍കി മയക്കി  കിടത്തുകയാണെന്ന ആരോപണവുമായി ഡോക്യുമെന്ററി സംവിധായകന്‍ രാംഗോപാല്‍ മോനോന്‍. ഹാദിയയുട ജീവിത കഥപറയുന്ന ആയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ സംവിധായകനാണ് രാംഗോപാല്‍ മേനോന്‍. കൂടാതെ ഹാദിയയുടെ പിതാവിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് സംവിധായകന്‍ ഉന്നയിക്കുന്നത്.

അയാം ഹാദിയ എന്ന ഹ്രസ്വചിത്രം നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ രംഗത്തെത്തിയത്. പിതാവ് അശോകന്‍ ഹാദിയയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡീയോ രാഹുല്‍ ഈശ്വറിന്റെ കൈവശമുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഡോക്യുമെന്ററി നിര്‍മ്മാണത്തിനിടെ രാഹുലിനെ സന്ദര്‍ശിച്ചപ്പോഴാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെടുമെന്ന് ഹാദിയ വ്യക്തമാക്കുന്ന വീഡിയോ രാഹുല്‍ തന്നെ കാണിച്ചതായും രാംഗോപാല്‍ പറയുന്നു. മതം മാറാന്‍  സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ അച്ചന്‍ അശോകന്റെ നേതൃത്വത്തില്‍ ബിജെപി പദ്ധതി തയ്യാറാക്കുന്നതായും അമ്മ പൊന്നമ്മ ഹാദിയയോട് പറയുന്ന വീഡിയോയും രാം ഗോപാല്‍ മേനോന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. 

ഡോക്യുമെന്ററിയുടെ വിശാദംശങ്ങള്‍ വിവരിക്കുന്നതിനിടെയായിരുന്നു മരുന്നു നല്‍കി മയക്കികിടത്തുകയാണെന്ന ആരോപണം രാംഗോപാല്‍ മേനോന്‍ ഉന്നയിച്ചത്. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംങത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാംഗോപാല്‍ മേനോന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com