വിജയ് മാര്‍ത്തോമയോ ഓര്‍ത്തഡോക്‌സോ..? ഇതൊക്കെ അറിഞ്ഞിട്ടേ ആ ദുഷ്ടന്റെ പടം കാണുന്നുള്ളു: ബെന്യാമിന്‍

വിജയിയുടെ മെര്‍സല്‍ സിനിമയ്‌ക്കെതിരെ രംഗത്തുവന്നവരെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വിജയ് മാര്‍ത്തോമയോ ഓര്‍ത്തഡോക്‌സോ..? ഇതൊക്കെ അറിഞ്ഞിട്ടേ ആ ദുഷ്ടന്റെ പടം കാണുന്നുള്ളു: ബെന്യാമിന്‍

വിജയിയുടെ മെര്‍സല്‍ സിനിമയ്‌ക്കെതിരെ രംഗത്തുവന്നവരെ പരിഹസിച്ച് എഴുത്തുകാരന്‍ ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മെര്‍സലില്‍ ബിജെപിയുടെ ജനദ്രോഹ നയങ്ങളെ പരിഹസിച്ചതിന് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കി പ്രദര്‍ശിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കു നേരെ സമ്മര്‍ദ്ദം പ്രയോഗിക്കുകയാണ് ബിജെപി. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ആ തീരുമാനത്തോട് യോജിച്ചിട്ടില്ല.

ചലച്ചിത്രമേഖലയില്‍ നിന്നും അല്ലാതെയുമെല്ലാം ചിത്രത്തോട് യോജിക്കുകയും ബിജെപിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മതം ചികയുന്നതിന്റെ നിരര്‍ത്ഥകതയെക്കുറിച്ചാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ എഴുതിയത്. വിജയ് എന്ന നടന്റെ മതം ചികഞ്ഞ ബിജെപി മെര്‍സല്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണെന്ന്  പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബെന്യാമിന്റെ പരിഹാസം.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

വിജയ്‌... ഓർത്തഡോക്സ്‌ ആണോ പാത്രിക്കീസാണോ.. കത്തോലിക്ക ആണോ.. മർത്തോമ്മ ആണോ... പെന്തിക്കോസ്ത്‌ ആണോ... സി.എസ്‌.ഐ ആണോ.. ഈവാഞ്ചലിക്കൽ ആണോ... ലാറ്റിൻ ആണോ.. സുറിയാനി ആണോ.. കൽദായ ആണോ.. 
ഇതൊക്കെ അറിഞ്ഞിട്ടെ ഇനി എന്തായാലും ആ ദുഷ്ടന്റെ പടം കാണുന്നുള്ളൂ.. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com