ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍: പോലീസ് പിടിച്ചത് ആഘോഷിക്കാന്‍ സ്‌റ്റേഷനിലേക്ക് കൂട്ടുകാരെ വിളിച്ചുകൂട്ടി യുവാവ്

കൂട്ടുകാരെ വിളിച്ച് കൂട്ടി പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന് ആഘോഷിച്ച കോട്ടപ്പടി സ്വദേശി അഫ്‌നാസ്  പോലീസുകാര്‍ക്ക് തലവേദനയായത്
ആഘോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍: പോലീസ് പിടിച്ചത് ആഘോഷിക്കാന്‍ സ്‌റ്റേഷനിലേക്ക് കൂട്ടുകാരെ വിളിച്ചുകൂട്ടി യുവാവ്

തൃശൂര്‍: കുട്ടികള്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ബൈക്ക് നിര്‍ത്തിച്ചതിന്റെ പേരില്‍ ട്രാഫിക് പോലീസിനെ അസഭ്യം പറഞ്ഞതിന് പിടിയിലായ യുവാവിന്റെ ഹീറോകളി സ്‌റ്റേഷനിലും. കൂട്ടുകാരെ വിളിച്ച് കൂട്ടി പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന് ആഘോഷിച്ച കോട്ടപ്പടി സ്വദേശി അഫ്‌നാസ്  പോലീസുകാര്‍ക്ക് തലവേദനയായത്. കൂളിംഗ് ഗ്ലാസ് വെച്ച് കസേരയില്‍ കാലും കേറ്റിവെച്ച് ലോക്കപ്പിന് മുന്നില്‍ ഇരുന്ന് വെള്ളം കുടിക്കുന്ന അഫ്‌നാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

ഗുരുവായൂരില്‍ വിദ്യാര്‍ഥികളെ റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കുന്നതിനായാണ് ട്രാഫിക് പോലീസ് അഫ്‌നാസിന്റെ ബൈക്ക് തടഞ്ഞത്. ഇതില്‍ പ്രകോപിതനായി പോലീസിനെ അസഭ്യം പറഞ്ഞതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ ഇയാളുടെ പരാക്രമം കൂടി. സ്റ്റേഷനിലെ മരക്കസേര തല്ലിപ്പൊട്ടിക്കുകയും മതസ്പര്‍ദ്ധ പരത്തു വിധം മൊബൈല്‍ ഫോണില്‍ വീഡിയോ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. കാണാന്‍ എത്തിയ സുഹൃത്തുക്കള്‍ കൊണ്ടുവന്നു കൊടുത്ത പഴംപൊരിയും കഴിച്ച് സെല്‍ഫിയും എടുത്ത് പോലീസ് പിടിച്ചത് ആഘോഷിക്കാനും അഫ്‌നാസ് മറന്നില്ല. 

അഫ്‌നാസ് ചെയ്തുകൂട്ടിയതിനെല്ലാം കേസെടുത്ത് നല്ല മറുപണി കൊടുക്കാനും പോലീസ് മറന്നില്ല. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് ആദ്യം കേസെടുത്തത്. പിന്നീട് മതസ്പര്‍ധ പരത്തുന്ന വിധത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചതിന് മറ്റൊരും കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. അഫ്‌നാസിനെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com