കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; രണ്ട് അധ്യാപകര്‍ ഒളിവില്‍

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു; രണ്ട് അധ്യാപകര്‍ ഒളിവില്‍

ആരോപണ വിധേയരായ സിന്ധു, ക്രസന്റ് എന്നീ അധ്യാപകര്‍ ഒളിവിലാണ്

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി പരിക്കേറ്റിരുന്ന പത്താം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു മരണം. 

കൊല്ലം ട്രിനിറ്റി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ഗൗരി. അധ്യാപകരുടെ മാനസീക പീഡനം മൂലമാണ് ഗൗരി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ആരോപണം. ആരോപണ വിധേയരായ സിന്ധു, ക്രസന്റ് എന്നീ അധ്യാപകര്‍ ഒളിവിലാണ്. 

രണ്ട് ദിവസം മുന്‍പ് സഹപാഠിയുമായി വാക്കു തര്‍ക്കമുണ്ടായി. ഇത് ചോദ്യം ചെയ്യാനായി ഗൗരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച അധ്യാപിക എല്ലാവരുടേയും മുന്നില്‍ വെച്ച് ഗൗരിയെ ശകാരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഗൗരി സ്‌കൂളിലെ എല്‍പി ബ്ലോക്കിന് മുകളില്‍ കയറി താഴേക്ക് ചാടി. 

ഗൗരിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ മൊഴിയും, സംഭവത്തിന് ദൃക്‌സാക്ഷികളായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com