എല്ലാ അച്ഛന്മാരും ജിമിക്കി കമ്മല്‍ കട്ടോണ്ടുപോവുന്നവരാണോ? ബ്രാന്‍ഡിയെടുത്തു കുടിച്ചാണോ അമ്മമാര്‍ ദേഷ്യം തീര്‍ക്കുന്നത്? ചിന്തയുടെ അവലോകനം ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ 

കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും ജിമിക്കി കമ്മല്‍ ഉണ്ടോ?
എല്ലാ അച്ഛന്മാരും ജിമിക്കി കമ്മല്‍ കട്ടോണ്ടുപോവുന്നവരാണോ? ബ്രാന്‍ഡിയെടുത്തു കുടിച്ചാണോ അമ്മമാര്‍ ദേഷ്യം തീര്‍ക്കുന്നത്? ചിന്തയുടെ അവലോകനം ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ 

കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും ജിമിക്കി കമ്മല്‍ ഉണ്ടോ? ഉണ്ടെങ്കില്‍ തന്നെ അതു കട്ടുകൊണ്ടുപോവുന്നവരാണോ എല്ലാ അച്ഛന്മാരും? ഇനി അഥവാ അച്ഛന്മാര്‍ അതു കട്ടുകൊണ്ടുപോയാല്‍ തന്നെ ഉടന്‍ ബ്രാന്‍ഡിയെടുത്തു കുടിക്കുന്നവരാണോ അമ്മമാര്‍? ഇത്തരം ചില 'താത്വിക പ്രശ്‌നങ്ങള്‍'ക്ക് ഉത്തരം തേടുകയാണ് മലയാളത്തിലെ സോഷ്യല്‍ മീഡിയ. ഡിവൈഎഫ്‌ഐ നേതാവും സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്ത ജെറോം അടുത്തിടെ നടത്തിയ പ്രസംഗമാണ് ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാളികളെ വീണ്ടും ജിമിക്കി കമ്മലില്‍ എത്തിച്ചിരിക്കുന്നത്. ജിമിക്കി കമ്മലിന് താത്വികമായ ഒരവലോകനം നടത്തുകയാണ് ചിന്ത ജെറോം എന്നാണ് ട്രോളുകള്‍. 

കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും ജിമിക്കി കമ്മല്‍ ഇല്ലെന്നാണ് ചിന്ത ജിറോം പ്രസംഗത്തില്‍ പറയുന്നത്. കേരളത്തിലെ എല്ലാ അച്ഛന്മാരും അമ്മമാരുടെ ജിമിക്കി കമ്മല്‍ മോഷ്ടിക്കുന്നവരല്ല എന്നും ചിന്ത പറയുന്നു. ജിമിക്കി കമ്മല്‍ മോഷ്ടിച്ചുകൊണ്ടുപോയ ദേഷ്യത്തിന് അച്ഛന്മാരുടെ ബ്രാന്‍ഡി എടുത്ത് കുടിച്ച് ദേഷ്യം തീര്‍ക്കുന്ന പരിപാടി കേരളത്തിലെ അമ്മമാര്‍ക്കില്ലെന്നും ചിന്ത പറയുന്നു. എന്നിട്ടും എന്തുകൊണ്ട് ജിമിക്കി കമ്മല്‍ ഹിറ്റാവുന്നു എന്നതാണ് പ്രസംഗത്തില്‍ ചിന്ത ഉയര്‍ത്തുന്ന ചിന്ത.

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ എണ്‍പത്തിയൊന്നാമത് അന്തര്‍ദേശീയ വാര്‍ഷിക സമ്മേളനത്തില്‍ ചിന്ത നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി ഓടുന്നത്. ചിന്തയുടെ താത്വിക അവലോകനം ഇങ്ങനെ:
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com