ഗുരുവായൂരില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനം ചര്‍ച്ച ഉടനെന്ന് ദേവസ്വം മന്ത്രി

ഗുരുവായൂരില്‍ അവിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച ഉടനെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ഇക്കാര്യം ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി
ഗുരുവായൂരില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനം ചര്‍ച്ച ഉടനെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അവിശ്വാസികളായ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച ഉടനെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. ഇക്കാര്യം ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കല്‍ പ്രവേശിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈഎടുക്കണമെന്ന് തതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ തന്ത്രി പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണമെന്നും  അദ്ദേഹം വ്യക്തമാക്കിയിരുന്നു.  കാലത്തിന്റെ പ്രത്യേകതയനുസരിച്ചാണ് ആചാരങ്ങള്‍ ഉണ്ടാകുന്നത്. മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ സര്‍ക്കാരാണ് അഭിപ്രായം ക്രോഡികരിക്കേണ്ടത്. സര്‍ക്കാര്‍ തയ്യാറായാല്‍ തന്ത്രി കുടുംബം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com