സ്വര്‍ണ കള്ളകടത്തുകാരന്റെ കാറില്‍ കോടിയേരി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതാണോ ജന ജാഗ്രതാ മാര്‍ച്ച്: കെ സുരേന്ദ്രന്‍

ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ. കൊടുവള്ളിയില്‍ കോടിയേരിയെ ആനയിക്കുന്ന ഈ കാര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവും
സ്വര്‍ണ കള്ളകടത്തുകാരന്റെ കാറില്‍ കോടിയേരി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതാണോ ജന ജാഗ്രതാ മാര്‍ച്ച്: കെ സുരേന്ദ്രന്‍

കോഴിക്കോട്:  കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ മാര്‍ച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കോടിയേരിയെ ആനയിക്കുന്ന ഈ മിനികൂപ്പര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവും കെ സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. 

സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി. ആര്‍. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. അന്വേഷിക്കാന്‍ തയ്യാറാവുമോ പാര്‍ട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു

ഫൈസലിന്റെ ഉടമസ്ഥതയിലുള്ള മിനി കൂപ്പര്‍ കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളും കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയില്‍ കോടിയേരിയെ ആനയിക്കുന്ന ഈ കാര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവും. സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി ആര്‍ ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. അന്വേഷിക്കാന്‍ തയ്യാറാവുമോ പാര്‍ട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com