കാരാട്ട് ഫൈസലിന് കോടിയേരിയുമായി അടുത്ത ബന്ധം; വീട്ടിലെ നിത്യസന്ദര്‍ശകനെന്നും സുരേന്ദ്രന്‍

കാരാട്ട് ഫൈസലിന് കോടിയേരിയുമായി അടുത്ത ബന്ധം; വീട്ടിലെ നിത്യസന്ദര്‍ശകനെന്നും സുരേന്ദ്രന്‍

കള്ളക്കടത്തുകേസിലെ പ്രതി കാരാട്ടുഫൈസലുമായി കോടിയേരി ബാലകൃഷ്ണന് വളരെ അടുത്ത ബന്ധമാണുള്ളത്. ആ ബന്ധം അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ്

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ സ്വര്‍ണകള്ളക്കടത്തുകേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തയോട് സിപിഎം എടുക്കുന്ന നിലപാട് ആശയപാപ്പരത്തിന്റെ സൂചനയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഫൈസല്‍ സ്വര്‍ണകടത്ത് കേസിലെ പ്രതിയാണെന്ന കാര്യം അറിയില്ലെന്നും ഇത് പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയാണെന്നും പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കള്ളക്കടത്തുകേസിലെ പ്രതി കാരാട്ടുഫൈസലുമായി കോടിയേരി ബാലകൃഷ്ണന് വളരെ അടുത്ത ബന്ധമാണുള്ളത്. ആ ബന്ധം അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണ്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെയും അദ്ദേഹം പാര്‍്ട്ടി സെക്രട്ടറിയായിരുന്നതിന് ശേഷം നടന്ന പലചടങ്ങുകളിലും പങ്കുടുത്തതായി കൃത്യമായ വിവരങ്ങളുണ്ട്. കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്ത് കൊടുവള്ളി പൊലിസ് സ്റ്റേഷനില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച കേസുണ്ടായിരുന്നു. ഇത് കോടിയേരിയുടെ ഓഫീസ് ഇടപെട്ടാണ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് വിട്ടുകൊടുത്തത്. സിപിഎമ്മിന്റെ പലനേതാക്കള്‍ക്കും ഇത്തരം കള്ളക്കടത്തുകാരുമായും ഹവാല ഇടപാടുകാരുമായും അടുത്ത ബന്ധമുണ്ട്. നെടുമ്പാശ്ശേരി കള്ളക്കടത്തുകേസിലെ പ്രതി ഫയാസുമായി സിപിഎം നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. സിപിഎം അടുത്ത കാലത്തായി ചങ്ങാത്തം കൂടിയ മാഫിയാ സംഘങ്ങളുമായി രാഷ്ട്രീയ ബന്ധം മാത്രമല്ല സാമ്പത്തിക ബന്ധം ഉണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കാരാട്ട് ഫൈസില്‍ യഥാര്‍ത്ഥത്തില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ ബിനാമിയാണ്. ഇവര്‍ തമ്മില്‍ അടുത്ത ബിസിനസ് ബന്ധമുണ്ട്. കാരാട്ട് ഫൈസല്‍ ഒറ്റപ്പെട്ട വ്യക്തി നടത്തുന്ന ബിസിനസല്ല. കൊടുവള്ളി എംഎല്‍എയുമായി ബന്ധപ്പെട്ടാണ് ഹവാല ബിസിനസ്് നടത്തുന്നത്. ഇടതു സ്വതന്ത്രമാരുടെ ട്രാക്ക് റെക്കോര്‍ജ് പരിശോധിച്ചാല്‍ ഇവര്‍ നടത്തുന്ന ഹവാല ഇടപാട് മനസിലാകും. ഇത് സംബന്ധിച്ച വിശദമായ പരാതികള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com