മിസ്ഡ് കോള്‍ കാലം ഇനി ഇല്ല; കോടികള്‍ കൊടുത്ത് ആളെ ചേര്‍ക്കേണ്ട ഗതികേടില്‍ ബിജെപിയെന്ന് കോടിയേരി 

രണ്ടു ലക്ഷം കോടിയുടെ പാക്കേജ് പാവങ്ങളെ സഹായിക്കാനല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും കോടിയേരി 
മിസ്ഡ് കോള്‍ കാലം ഇനി ഇല്ല; കോടികള്‍ കൊടുത്ത് ആളെ ചേര്‍ക്കേണ്ട ഗതികേടില്‍ ബിജെപിയെന്ന് കോടിയേരി 

കോഴിക്കോട്: ബി.ജെ.പിയ്‌ക്കെതിരെ പരിഹാസവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മിസ്ഡ് കോള്‍ അടിച്ച് ആളെകൂട്ടുന്നതില്‍ നിന്ന് ഒരു കോടി നല്‍കി ആളെചേര്‍ക്കേണ്ട അവസ്ഥയിലെത്തി നില്‍ക്കുകയാണ് ബി.ജെ.പിയെന്ന് കോടിയേരി പരിഹസിച്ചു.

നേരത്തെ മിസ്ഡ് കോള്‍ അടിച്ചാല്‍ ബി.ജെ.പിയില്‍ അംഗത്വം ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരാള്‍ക്ക് ഒരുകോടി രൂപ കൊടുത്ത് അംഗത്വത്തിലേക്കു ക്ഷണിക്കേണ്ട ഗതികേടില്ലാണ് ബിജെപിയെന്നും കോടിയേരി വിമര്‍ശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ പട്ടേല്‍ സമര നേതാക്കള്‍ക്ക് ബി.ജെപി ഒരു കോടി നല്‍കിയ വാര്‍ത്ത കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പരിഹാസം.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെയും കോടിയേരി വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. രണ്ടു ലക്ഷം കോടിയുടെ പാക്കേജ് പാവങ്ങളെ സഹായിക്കാനല്ലെന്നും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നുമായിരുന്നു കോടിയേരിയുടെ വിമര്‍ശനം.മൂന്നരവര്‍ഷം മുമ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തു പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തവര്‍ ഇനിയുള്ള ഒന്നരവര്‍ഷംകൊണ്ട് എന്തു വാഗ്ദാനം നടപ്പാക്കാനാണെന്നും കോടിയേരി ചേദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com