രാഷ്ട്രീയ പ്രവര്‍ത്തനം എനിക്ക് പറ്റിയ പണിയല്ലെന്ന് ജഗദീഷ്; തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായി

രാഷ്ട്രീയത്തെ പാര്‍ട്ട്ടൈം ജോലിയായി കാണാനാകില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയായി കാണുന്നില്ല
രാഷ്ട്രീയ പ്രവര്‍ത്തനം എനിക്ക് പറ്റിയ പണിയല്ലെന്ന് ജഗദീഷ്; തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായി

മുംബൈ: രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന് സിനിമാ താരം ജദഗീഷ്. മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടന്ന പൊതു പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ജഗദീഷിന്റെ പ്രതികരണം. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായി പോയെന്ന് ജഗദീഷ് പറഞ്ഞു. രാഷ്ട്രീയത്തെ പാര്‍ട്ട്ടൈം ജോലിയായി കാണാനാകില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയായി കാണുന്നില്ല. 24 മണിക്കൂറും ജനസേവകനായിരിക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. സാമൂഹിക പ്രതിബന്ധതയോടെയാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്നും ഗണേഷ് കുമാറിനെതിരെ ജഗദീഷ് മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com