ജയിലില്‍ നിന്ന് ബിരിയാണി; അതും അറുപത് രൂപയ്ക്ക്

കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ഇന്നുമുതല്‍ 60 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി പൊതുജനങ്ങള്‍ക്ക് ലഭിക്കും
ജയിലില്‍ നിന്ന് ബിരിയാണി; അതും അറുപത് രൂപയ്ക്ക്

കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ നിന്ന് ഇന്നുമുതല്‍ 60 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി പൊതുജനങ്ങള്‍ക്ക് ലഭിക്കും. ചിറ്റേത്തുകരയിലെ ജില്ലാ ജയിലില്‍ ഇന്ന് രാവിലെ 11 മണിക്ക് തൃക്കാക്കര നഗരസഭാധ്യക്ഷ കെ.കെ നീനും വിതരണോദ്ഘാടനം നിര്‍വഹിക്കും. 

ജയിലില്‍ നിന്ന് ചപ്പാത്തിയും കറിയും നേരത്തെ തന്നെ വില്‍ക്കുന്നുണ്ട്. ഭക്ഷണം അവിടെവെച്ച് തന്നെ കഴിക്കാനുള്ള ഫുഡ് കോര്‍ട്ടുകള്‍ കൂടി ആരംഭിച്ചതോടെ ബിരിയാണിക്കും നല്ല ചിലവാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മെട്രോഫ്രീഡം എന്ന പേരില്‍ ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിക്ക് രണ്ടുരൂപയും ചിക്കന്‍ കറിയ്ക്ക് 25 രൂപയും മുട്ടക്കറിക്കും വെജിറ്റബിള്‍ കറിക്കും 15രൂപയുമാണ് വില. 

വലിയ കൂടകളുടെ മാതൃകയില്‍ മേല്‍ക്കൂരകളുള്ള ഫുഡ് കോര്‍ട്ടാണ് ജയില്‍ കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്നത്.  തടവുകാരുടെ ഏഴംഗ സംഘങ്ങള്‍ രണ്ട് ഷിഫ്റ്റുകളിലായാണ് ബിരിയാണിയും ചപ്പാത്തിയും ഉണ്ടാക്കുന്നത്.ഇതുകൂടാതെ ചിപ്‌സ്,ലഡു,ബണ്‍,പ്ലം കേക്ക് തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com