പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം
പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.40 ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചികില്‍സയിലായിരുന്നു അദ്ദേഹം. 

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
സ്മാരകശിലകളാണ് പ്രധാന കൃതി. സ്മാരകശിലകള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലമുകളിലെ അബ്ദുള്ള എന്ന കൃതിയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മരുന്ന് എന്ന കൃതിയ്ക്ക് വിശ്വദീപം അവാര്‍ഡും ലഭിച്ചു. 

2009 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം നല്‍കി ആദരിച്ചു. മലമുകളിലെ അബ്ദുള്ള, സേതുവുമൊന്നിച്ച് എഴുതിയ നവഗ്രഹങ്ങളുടെ തടവറ, അലിഗഡിലെ തടവുകാരന്‍, സ്്മാരകശിലകള്‍, കലീഫ, മരുന്ന്, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍, കാമപ്പൂക്കള്‍, പാപിയുടെ കഷായം, ഡോക്ടര്‍ അകത്തുണ്ട്്, കന്യാവനങ്ങള്‍, നടപ്പാതകള്‍, എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങള്‍, കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍, ജൂതന്മാരുടെ ശ്മശാനം, ഹനുമാന്‍ സേവ, അകമ്പടിക്കാരില്ലാതെ, കണ്ണാടി വീടുകള്‍ തുടങ്ങിയവയാണ് പുനത്തിലിന്റെ പ്രധാന കൃതികള്‍. 

1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ മമ്മുവിന്റെയും സൈനയുടെയും മകനായാണ് കുഞ്ഞബ്ദുള്ളയുടെ ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളേജിലും അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയിലും ആയിരുന്നു വിദ്യാഭ്യാസം. എം.ബി.ബി.എസ്. ബിരുദം നേടിയ കുഞ്ഞബ്ദുള്ള, സൗദി അറേബ്യയിലെ ദമാമില്‍ കുറച്ചുകാലം ജോലിനോക്കിയിരുന്നു. മൂന്നു മക്കളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com