മലേഷ്യയില്‍ മരിച്ചത് ഡോ. ഓമനയല്ലെന്ന് പൊലീസ്

മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് മരിച്ചുവെന്ന നിലയില്‍ പത്രങ്ങളില്‍ വന്ന ചിത്രം ഡോക്ടര്‍ ഓമനയല്ലെന്ന് പൊലിസ്. 
മലേഷ്യയില്‍ മരിച്ചത് ഡോ. ഓമനയല്ലെന്ന് പൊലീസ്

കണ്ണൂര്‍: മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് മരിച്ചുവെന്ന നിലയില്‍ പത്രങ്ങളില്‍ വന്ന ചിത്രം കാമുകനെ കൊന്നു നുറുക്കിയ കണ്ണൂരുകാരിയായ ഡോക്ടര്‍ ഓമനയല്ലെന്ന് പൊലിസ്. തിരുവനന്തപുരം ചെറിയതുറ സ്വദേശിനി മെര്‍ലിന്‍ റൂബിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 

മലേഷ്യയിലെ സുബാങ്ങ് ജായ സേലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ച അജ്ഞാത സ്ത്രീ എന്ന നിലയിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.പടം കണ്ടു സംശയം തോന്നിയ ചിലരാണു മരിച്ചത് ഡോ. ഓമനയാണെന്നു സംശയം പ്രകടിപ്പിച്ചത്.തുടര്‍ന്ന് പൊലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

1996ലാണു കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഡോ. ഓമന അറസ്റ്റിലായത്. പയ്യന്നൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടര്‍ മുരളീധരനെ ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ശേഷം ചെറിയ കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ കുത്തിനിറച്ചു ടാക്‌സിയില്‍ കൊണ്ടു പോവുന്നതിനിടെ െ്രെഡവര്‍ക്കു സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. 2001ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ഓമന വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യയിലേക്കു കടന്നതായി സൂചനയുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com