ഷഫിന്‍ ജഹാന് ഭീകര ബന്ധം, കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്നു, അശോകന്‍ സുപ്രിം കോടതിയില്‍ 

മകളെ വിവാഹം കഴിച്ച ഷഫിന്‍ ജഹാന് തീവ്രവാദ ചിന്താഗതിയാണുള്ളതെന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ അപേക്ഷ
ഷഫിന്‍ ജഹാന് ഭീകര ബന്ധം, കേസ് നടത്തിപ്പിന് പോപ്പുലര്‍ ഫ്രണ്ട് ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്നു, അശോകന്‍ സുപ്രിം കോടതിയില്‍ 

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസില്‍ പിതാവ് അശോകന്‍ സുപ്രിം കോടതിയില്‍ പുതിയ അപേക്ഷ നല്‍കി. മകളെ വിവാഹം കഴിച്ച ഷഫിന്‍ ജഹാന് തീവ്രവാദ ചിന്താഗതിയാണുള്ളതെന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ അപേക്ഷ. 

ഭീകരവാദ കേസില്‍ എന്‍ഐഎ കേസെടുത്തിട്ടുള്ള മന്‍സി ബുറാഖിന്റെ അടുത്ത സുഹൃത്താണ് ഷഫിന്‍ ജഹാനെന്ന് അശോകന്‍ ഹര്‍ജിയില്‍ പറയുന്നു. ബുറാന്റെ ഭികരവാദ ചിന്താഗതികള്‍ തന്നെയാണ് ഷഫിന്‍ ജഹാന്‍ പിന്തുടരുന്നതെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബുറാഖുമായി ഷഫിന്‍ ജഹാന്‍ സമൂഹമാധ്യമങ്ങളില്‍ നടത്തിയ ആശയ വിനിമയത്തിന്റെ വിശദാംശങ്ങള്‍ ഹര്‍ജിക്കൊപ്പം അശോകന്‍ ഹാജരാക്കിയിട്ടുണ്ട്. ഈ കേസ് നടത്തിപ്പിനായി പോപ്പുലര്‍ ഫ്രണ്ട് വന്‍ പണപ്പിരിവാണ് നടത്തുന്നത്. ഇതുവരെ എണ്‍പതു ലക്ഷം രൂപ പിരിച്ചെടുത്തെന്നാണ് വിവരമെന്നും അശോകന്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച സുപ്രിം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് അശോകന്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസം എന്‍ഐഎ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തി വിവാഹം എന്ന നിലയില്‍ ഹാദിയയ്ക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും പിതാവിന് ഇതു തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയും എന്‍ഐഎ അന്വേഷണത്തെ ചോദ്യം ചെയ്തും ഷഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിലാണ് സുപ്രിം കോടതി പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com