എസ്‌ഐയുടെ മര്‍ദനമേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്‌ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
എസ്‌ഐയുടെ മര്‍ദനമേറ്റ പതിനാറുകാരന്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തരപുരം: പതിനാറുകാരനെ എസ്‌ഐ മര്‍ദ്ദിച്ച് അവശനാക്കിയതായി ആരോപണം. കോഴിക്കോട് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മെഡിക്കല്‍ കോളേജ് എസ്‌ഐയുടെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വിദ്യാര്‍ത്ഥിയുടെ കഴുത്തും ഇടുപ്പെല്ലും മര്‍ദ്ദനമേറ്റ് ചതഞ്ഞിട്ടുണ്ട്. വനിതാ ഹോസ്റ്റലിന് മുന്പില്‍ കണ്ടുവെന്ന് ആരോപിച്ചാണ് എസ്‌ഐ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയില്‍ എടുത്തത്. അതേസമയം ആരോപണം മെഡിക്കല്‍ കോളേജ് എസ്‌ഐ നിഷേധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com