ശബരിമല സ്ത്രീപ്രവേശം : 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യം

കോട്ടയം സ്വദേശി എസ് പരമേശ്വരന്‍ നമ്പൂതിരിയാണ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്
ശബരിമല സ്ത്രീപ്രവേശം : 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നത് 50 ശതമാനം വനിതാ ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ. കോട്ടയം സ്വദേശി എസ് പരമേശ്വരന്‍ നമ്പൂതിരിയാണ്  സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കോടതിയ്ക്ക് മുന്നിലുള്ള വിഷയത്തില്‍, സ്ത്രീകള്‍ക്ക് മാത്രമേ കൂടുതല്‍ മനസ്സിലാക്കാനും യുക്തമായ തീരുമാനമെടുക്കാനും സാധിക്കുയുള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

സ്ത്രീകളെ മാറ്റിനിര്‍ത്തിക്കൊണ്ട് അവരുടെ അവകാശവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കാന്‍ കഴിയില്ല. ആവശ്യത്തിന് വനിതാ ജഡ്ജിമാര്‍ ഇല്ലെങ്കില്‍ വിരമിച്ച ജഡ്ജിമാരും ചരിത്രകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയ പ്രഗത്ഭര്‍ അടങ്ങിയ പ്രത്യേക ജൂറിയെ നിയമിക്കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം നിശ്ചിത സമയപരിധിയ്ക്കകം തീര്‍പ്പാക്കാന്‍ ജൂറിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും അപേക്ഷയില്‍ ആവശ്യപ്പെടുന്നു. 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ ശബരിമല പ്രവേശം  സംബന്ധിച്ച ഹര്‍ജി ഒക്ടോബര്‍ 13നാണ് സുപ്രീംകോടതി, ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com