എസ് ജാനകിയേയും കൊന്ന് സോഷ്യല്‍ മീഡിയ; സംഗീത ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ ആദരാഞ്ജലി പോസ്റ്റുകളുടെ പെരുമഴ

എസ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ എസ് ജാനകി മരിച്ചുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ 
എസ് ജാനകിയേയും കൊന്ന് സോഷ്യല്‍ മീഡിയ; സംഗീത ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ ആദരാഞ്ജലി പോസ്റ്റുകളുടെ പെരുമഴ

സ് ജാനകി സംഗീത ജീവിതം അവസാനിപ്പിച്ചുവെന്ന വാര്‍ത്ത വന്നതിന് തൊട്ടുപിന്നാലെ എസ് ജാനകി മരിച്ചുവെന്ന വാര്‍ത്ത പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ. എസ് ജാനകിയമ്മയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍, ഗാനകോകിലം നിലച്ചു തുടങ്ങിയ തലക്കെട്ടുകളോടെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. വാട്‌സ് അപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് മുന്‍പും എസ് ജാനകിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ആ വാര്‍ത്തയോട് ഗായകന്‍ എസ്പി ബാലസുബ്രമണ്യമടക്കമുളളവര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

ഇന്നലെ മൈസൂരില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയോടെയാണ് ജാനകിയമ്മ തന്റെ സംഗീത ജീവിതത്തോട് വിടപറഞ്ഞത്. നിറഞ്ഞ സദസ്സില്‍ നിന്നും നിറഞ്ഞ ആരവം ഏറ്റു വാങ്ങിയാണ് ജാനകിയമ്മ  പൊതുവേദിയോട് വിട പറഞ്ഞത്. 1980 കളില്‍ ചലച്ചിത്ര രംഗത്തേയ്ക്ക് കടന്നുവന്ന എസ്.ജാനകി 17 ഭാഷകളിലായി ഏകദേശം 48,000 ത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com