ഒരാള്‍ ജനനേതാവാകുന്ന സംഗതി സാമൂഹ്യചിന്തയുടെയും വിവേകത്തിന്റെയും അക്കരെ നില്‍ക്കുന്ന അനില്‍ എന്നാണ് മനസ്സിലാക്കുക

അതിജീവനഘട്ടത്തില്‍ ഒരാള്‍ പ്രകടിപ്പിക്കുന്ന കരുത്തും ഊര്‍ജ്ജവുമാണ് അയാളെ യഥാര്‍ത്ഥ ജ്ഞാനിയാക്കുന്നത്
ഒരാള്‍ ജനനേതാവാകുന്ന സംഗതി സാമൂഹ്യചിന്തയുടെയും വിവേകത്തിന്റെയും അക്കരെ നില്‍ക്കുന്ന അനില്‍ എന്നാണ് മനസ്സിലാക്കുക

തൃശൂര്‍: വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെതിരെയുള്ള അനില്‍ അക്കരയെ പരിഹസിച്ച് എഴുത്തുകാരനായ അശോകന്‍ ചരുവില്‍. നമ്മുടെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മാഷ് കുട്ടിയായിരുന്നപ്പോള്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിട്ടുണ്ടെന്നോ, വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എ ബി വി പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നോ മറ്റോ വടക്കാഞ്ചേരി എംഎല്‍ എ ശ്രി.അനില്‍ അക്കര പറഞ്ഞാക്ഷേപിച്ചു നടക്കുന്നതായി കേള്‍ക്കുന്നു. രവിന്ദ്രന്‍മാഷ് പത്രക്കുറിപ്പിലൂടെ അതെല്ലാം നിഷേധിച്ചതായി കണ്ടു. നമ്മുടെ രാഷ്ട്രീയ വിമര്‍ശനം എത്തിപ്പെട്ട പരിതാപകരമായ അവസ്ഥയോര്‍ത്ത് എനിക്ക് ദുഃഖം തോന്നുന്നുവെന്ന് അശോകന്‍ പറയുന്നു. 

ജനിച്ചു വളര്‍ന്ന ജീവിത പരിസരത്തെയും അതിന്റെ ഭാഗമായ ബാല്യത്തെയും യൗവ്വനത്തില്‍ അതിജീവിക്കുമ്പോഴാണ് ഒരാള്‍ ജനനേതാവാകുന്നത് എന്ന സംഗതി സാമൂഹ്യചിന്തയുടെയും വിവേകത്തിന്റെയും അക്കരെ നില്‍ക്കുന്ന മി.അനില്‍ എന്നാണ് ഇനി മനസ്സിലാക്കുക. അതിജീവനഘട്ടത്തില്‍ ഒരാള്‍ പ്രകടിപ്പിക്കുന്ന കരുത്തും ഊര്‍ജ്ജവുമാണ് അയാളെ യഥാര്‍ത്ഥ ജ്ഞാനിയാക്കുന്നത്. കുട്ടിക്കാലത്തെ മുന്‍നിര്‍ത്തി ഒരാളെ ആക്ഷേപിക്കുന്ന അക്കര തന്റെ കുട്ടിക്കാലം പിന്നിട്ടിട്ടില്ല എന്നു തെളിയിക്കുന്നു. മഹാന്മാരുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള കുറച്ചു ബാലസാഹിത്യ കൃതികള്‍ വടക്കാഞ്ചേരിക്കാര്‍ ബഹു. എം എല്‍ എ യെക്കൊണ്ട് നിര്‍ബന്ധിച്ച് വായിപ്പിച്ചാല്‍ നന്നായിരുന്നെന്നും അശോകന്‍ പറയുന്നു

പോസ്റ്റിന്റെ പൂര്‍ണരൂപം

നമ്മുടെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് മാഷ് കുട്ടിയായിരുന്നപ്പോള്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിട്ടുണ്ടെന്നോ, വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ എ ബി വി പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നോ മറ്റോ വടക്കാഞ്ചേരി എം.എല്‍ എ ശ്രി.അനില്‍ അക്കര പറഞ്ഞാക്ഷേപിച്ചു നടക്കുന്നതായി കേള്‍ക്കുന്നു.
രവിന്ദ്രന്‍മാഷ് പത്രക്കുറിപ്പിലൂടെ അതെല്ലാം നിഷേധിച്ചതായി കണ്ടു.
നമ്മുടെ രാഷ്ട്രീയ വിമര്‍ശനം എത്തിപ്പെട്ട പരിതാപകരമായ അവസ്ഥയോര്‍ത്ത് എനിക്ക് ദുഃഖം തോന്നുന്നു. ജനിച്ചു വളര്‍ന്ന ജീവിത പരിസരത്തെയും അതിന്റെ ഭാഗമായ ബാല്യത്തെയും യൗവ്വനത്തില്‍ അതിജീവിക്കുമ്പോഴാണ് ഒരാള്‍ ജനനേതാവാകുന്നത് എന്ന സംഗതി സാമൂഹ്യചിന്തയുടെയും വിവേകത്തിന്റെയും അക്കരെ നില്‍ക്കുന്ന മി.അനില്‍ എന്നാണ് ഇനി മനസ്സിലാക്കുക? അതിജീവനഘട്ടത്തില്‍ ഒരാള്‍ പ്രകടിപ്പിക്കുന്ന കരുത്തും ഊര്‍ജ്ജവുമാണ് അയാളെ യഥാര്‍ത്ഥ ജ്ഞാനിയാക്കുന്നത്.
കുട്ടിക്കാലത്തെ മുന്‍നിര്‍ത്തി ഒരാളെ ആക്ഷേപിക്കുന്ന അക്കര തന്റെ കുട്ടിക്കാലം പിന്നിട്ടിട്ടില്ല എന്നു തെളിയിക്കുന്നു. മഹാന്മാരുടെ കുട്ടിക്കാലത്തെക്കുറിച്ചുള്ള കുറച്ചു ബാലസാഹിത്യ കൃതികള്‍ വടക്കാഞ്ചേരിക്കാര്‍ ബഹു. എം എല്‍ എ യെക്കൊണ്ട് നിര്‍ബന്ധിച്ച് വായിപ്പിച്ചാല്‍ നന്നായിരുന്നു.
സി. രവീന്ദ്രനാഥ് എന്ന ജനനേതാവിനെ കേരളത്തിനു നന്നായിട്ടറിയാം. തൃശൂര്‍ക്കാര്‍ക്ക് പ്രത്യേകിച്ചും. അദ്ദേഹം ഒരു മഴ പെയ്തപ്പോള്‍ പൊട്ടി മുളച്ചതല്ല. മനുഷ്യനെയും സമൂഹത്തെയും അറിഞ്ഞു പഠിച്ചു കയറി വന്നതാണ്. ജനകീയ ശാസ്ത്രം, ജനകീയാസൂത്രണം, ജനകീയ സാക്ഷരതാ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ ഉരുകിത്തിളങ്ങിയ ശേഷമാണ് അദ്ദേഹം ജനപ്രതിനിധിയാവുന്നത്. കേരളത്തിന്റെ ഗ്രാമമൂലകളിലെ അനൗപചാരിക അധ്യാപകന്‍. രാഷ്ട്രീയ ഹിന്ദുത്വത്തിനെതിരെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വിളക്കിനു പിറകെ സഞ്ചരിച്ചവരാണ് തൃശ്ശൂരിലെ ഇടതുപക്ഷ യുവാക്കള്‍. 
ഏതാണ്ട് ഒരു മുപ്പതു കൊല്ലക്കാലമെങ്കിലും തൃശൂരിലും പരിസരത്തും വെച്ച് അദ്ദേഹത്തിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും കേട്ടതിന്റെ വെളിച്ചം എന്റെ ലോകവീക്ഷണത്തെ വിശാലമാക്കിയിട്ടുണ്ട് എന്നു ഞാന്‍ തെളിവു തരുന്നു. ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ചു വിശ്വസിക്കുന്ന ആയിരങ്ങള്‍ എനിക്കൊപ്പം തെളിവുമായി വരും എന്ന് ഉറപ്പുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com