എന്‍ഡിഎ ബന്ധം അജണ്ടയിലില്ല: ജോസ് കെ മാണി

ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ
എന്‍ഡിഎ ബന്ധം അജണ്ടയിലില്ല: ജോസ് കെ മാണി

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ കേരളത്തില്‍ നിന്ന് താന്‍ മന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുള്‍ തള്ളി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി എംപി. കേരള കോണ്‍ഗ്രസ് എം എന്‍ഡിഎയിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമോ കേന്ദ്രമന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റെയോ പാര്‍ട്ടിയുടേയോ അജണ്ടയിലില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍മാധ്യമം ജോസ് കെ മാണി എന്‍ഡിഎ കേന്ദ്രമന്ത്രിയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. 

ഒരു ഓണ്‍ലൈന്‍ മാധ്യമം എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത തുടര്‍ച്ചയായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപി ബാന്ധവമോ കേന്ദ്രമന്ത്രിസഭയിലേയ്ക്കുള്ള പ്രവേശനമോ എന്റെയോ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല എന്നത് അസന്നിഗ്ദ്ധമായി ആവര്‍ത്തിക്കുകയാണ്. ഇത്തരമൊരു നുണപ്രചരണം ആവര്‍ത്തിക്കുന്നതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com