സര്‍ക്കാരിന്റെ മദ്യ നയം ബാര്‍ ഉടമകള്‍ക്കുള്ള ഓണ സമ്മാനമെന്ന് സുധീരന്‍

കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യ നയവും, തുടര്‍ നടപടികളും, ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും
സര്‍ക്കാരിന്റെ മദ്യ നയം ബാര്‍ ഉടമകള്‍ക്കുള്ള ഓണ സമ്മാനമെന്ന് സുധീരന്‍

തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ നിന്നും ബാറുകളിലേക്കുള്ള ദുരപരിധി 50 മീറ്ററായി കുറച്ച സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ കെപിസിസി പ്രസിഡന്റെ വി.എം.സുധീരന്‍. ബാര്‍ മുതലാളിമാര്‍ക്കുള്ള ഓണ സമ്മാനമാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് സുധീരന്‍ പരിഹസിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവര്‍ത്തിച്ച്‌
പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ്. കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യ നയവും, തുടര്‍ നടപടികളും, ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവുമെന്ന് സുധീരന്‍ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധീരന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന സർക്കാരിന്റെ കൂറ് മദ്യ മുതലാളിമാരോടാണെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കുന്നതാണ് ബാറുകളുടെ ദൂരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവ്. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, എസ്.സി-എസ്.റ്റി. കോളനികൾക്കൊക്കെ ഗുണകരമായിരുന്ന 200 മീറ്റർ ദൂരപരിധിയിൽ മാറ്റം വരുത്തി 50 മീറ്ററായി കുറച്ചത് ബാറുടമകൾക്ക് സർക്കാരിന്റെ ഓണസമ്മാനമാണ്.

കേരളം കണ്ട വലിയ രാഷ്ട്രീയ അഴിമതിയുടെ പ്രതിഫലനമാണ് മദ്യനയവും തുടർ നടപടികളും ഏറ്റവും ഒടുവിലത്തെ ഈ ഉത്തരവും. ജനങ്ങൾക്കൊപ്പമല്ല മറിച്ച്, വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന സ്വാശ്രയ മാനേജുമെന്റുകൾക്കും ഭൂമാഫിയയ്ക്കും മദ്യമുതലാളിമാർക്കും ഒപ്പമാണ് ഈ സർക്കാർ എന്നത് വളരെ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com