തിരുവോണത്തിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി സമരം സംഘടിപ്പിക്കുമെന്ന് തമ്പാനൂര്‍ രവി

തിരുവോണ നാളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ടാന്‍പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റിടിഎഫ്) സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി അറിയിച
തിരുവോണത്തിന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി സമരം സംഘടിപ്പിക്കുമെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം: തിരുവോണ നാളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണി സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും ടാന്‍പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (റ്റിടിഎഫ്) സംസ്ഥാന പ്രസിഡന്റുമായ തമ്പാനൂര്‍ രവി അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ 15 മാസമായി കെഎസ്ആര്‍ടിസിയോടും, തൊഴിലാളികളോടും കാണിക്കുന്ന അവഗണനയ്ക്കും വാഗ്ദാന ലംഘനത്തിനുമെതിരെയാണ് പട്ടിണി സമരം.

രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് സമരമെന്നും തമ്പാനൂര്‍ രവി പ്രസ്താവനയില്‍ പറഞ്ഞു. പട്ടിണി സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ രാവിലെ 10 മണിക്ക് കെപിസിസി. പ്രസിഡന്റ് എം എം ഹസന്‍ നിര്‍വ്വഹിക്കും. റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ അന്നേ ദിവസം കോര്‍പ്പറേഷന്റെ 102 ഓഫീസുകള്‍ക്ക് മുന്നിലും കെഎസ്ആര്‍ടിസി. തൊഴിലാളികള്‍ പട്ടിണി സമരം സംഘടിപ്പിക്കും.

യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കോര്‍പ്പറേഷന്റെ കടം 1600 കോടി മാത്രമായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് 15 മാസം കൊണ്ട് 3000 കോടിയാക്കി. കോര്‍പ്പറേഷന്റെ കടം ഏറ്റെടുക്കുന്നതിന് പകരം വീണ്ടും കൂടുതല്‍ കടമെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത പെന്‍ഷന്റെ ബാക്കി പകുതി ഏറ്റെടുക്കുമെന്ന് പറഞ്ഞവര്‍ അതു ചെയ്തില്ല എന്ന് മാത്രമല്ല മൂന്നര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയിലുമെത്തിച്ചു. കൂടാതെ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും തമ്പാനൂര്‍ രവി കുറ്റപ്പെടുത്തി.

വൈര്യനിര്യാതന ബുദ്ധിയോടെയാണ് മാനേജ്‌മെന്റ് തൊഴിലാളികളോട് പെരുമാറുന്നത്. നിയമപ്രകാരം നോട്ടീസ് നല്‍കി സമരം നടത്തിയ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുന്നത് അതിന്റെ ഭാഗമാണ്. ഇന്ത്യയിലെ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിലും ഇത്രയധികം തൊഴിലാളി പീഡനമില്ലെന്നും രവി പറഞ്ഞു.

ഉപജീവന പോരാട്ടത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ റ്റിഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവോണ ദിവസം നടത്തുന്ന പട്ടിണി സമരത്തിന് എല്ലാ തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com