ദിലീപിനെ കാണാന്‍ തിരുവോണ ദിനത്തില്‍ ജയറാമെത്തി; ഓണക്കോടി നല്‍കി

തിരുവോണ ദിനത്തില്‍ ഉച്ചയോടെയായിരുന്നു താരം ദിലീപിനെ കാണുന്നതിനായി എത്തിയത്
ദിലീപിനെ കാണാന്‍ തിരുവോണ ദിനത്തില്‍ ജയറാമെത്തി; ഓണക്കോടി നല്‍കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നടന്‍ ജയറാമെത്തി. തിരുവോണ ദിനത്തിലാണ് ജയറാം ആലുവ സബ്ജയിലില്‍ എത്തിയത്. 

ഓണക്കോടിയുമായി എത്തിയ ജയറാം എല്ലാ വര്‍ഷവും ഇങ്ങനെ ഒരു പതിവുണ്ടെന്ന് പറഞ്ഞു. തിരുവോണ ദിനത്തില്‍ ഉച്ചയോടെയായിരുന്നു താരം ദിലീപിനെ കാണുന്നതിനായി എത്തിയത്. 

ഉത്രാട ദിനത്തില്‍ നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകനായ രഞ്ജിത്തും എത്തിയിരുന്നു. 

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാനായി ദിലീപിന് നാളെ ജയിലിന് പുറത്തിറങ്ങാനാകും. പൊലീസ് അകമ്പടിയോടെ വീട്ടിലും ക്ഷേത്രത്തിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com