കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും വധത്തിലൂടെ കൈമാറിയ മുന്നറിയിപ്പുകള്‍ ഗൗനിച്ചില്ല: കാനം

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കല്‍ബുര്‍ഗിയുടെയും പന്‍സാരെയുടെയും വധത്തിലൂടെ കൈമാറിയ മുന്നറിയിപ്പുകള്‍ ഗൗനിച്ചില്ല: കാനം

തിരുവനന്തപുരം: ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൂടാതെ എംഎം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലൂടെ നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ പോയതിന്റെ ദുരന്തഫലമാണ് ഇപ്പോഴത്തെ കൊലപാതകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ രണ്ട് കൊലപാതകങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്നത് കോടതിയുടെ പോലും വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടന്‍ കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണം. ഈ കൊലപാതകത്തിനെതിരെ ഉയര്‍ന്നുവരുന്ന മാധ്യമപ്രവര്‍ത്തകരുടേതുള്‍പ്പെടെയുള്ള എല്ലാ പ്രതിഷേധങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com