രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്.
രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെല്‍ഹി: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദ് ചെയ്തത്. അടൂര്‍ മൗണ്ട് സിയോണ്‍ കോളേജിലേക്കും വയനാട് ഡി.എം വിംസ് മെഡിക്കല്‍ കേളേജിലെയും പ്രവേശനമാണ് റദ്ദാക്കിയത്.

രണ്ട് കോളേജുകളും ഹൈക്കോടതി അനുമതിയോടെ നടത്തിയ സ്‌പെഷ്യല്‍ പ്രവേശനമാണ് റദ്ദാക്കിയത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കല്‍ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം തൊടുപുഴ അല്‍ അസ്ഹര്‍ കോളജിന്റെ പ്രവേശനാനുമതിയും റദ്ദാക്കിയിരുന്നു. 

പ്രവേശനവുമായി ബന്ധപ്പെട്ട് നിയമപോരാട്ടത്തിന് ഇല്ലെന്ന് അറിയിച്ച് ഡിഎം വിംസ് മാനേജ്‌മെന്റ് മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സീറ്റിലും പ്രവേശനം പൂര്‍ത്തിയാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവ് വന്നതോടെ ഇപ്പോള്‍ നടത്തിയ പ്രവേശനമെല്ലാം അനിശ്ചിതത്തിലാവും. അതേസമയം മൂന്ന് കോളജുകളുടെയും പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വെള്ളിയാഴ്ചയാണുണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com