സിനിമയെ വെല്ലുന്ന മരണ മാസ് ഇന്‍ട്രോയില്‍ ദിലീപ്; ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത് 50ഓളം ക്യാമറകള്‍

സിനിമയെ വെല്ലുന്ന മരണ മാസ് ഇന്‍ട്രോയില്‍ ദിലീപ്; ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത് 50ഓളം ക്യാമറകള്‍

കൊച്ചി: ആലുവ സബ്ജയിലില്‍ നിന്നും ദിലീപ് വാതില്‍ വഴി ഇറങ്ങുന്ന ഇന്‍ട്രോ ഒപ്പിയെടുക്കാന്‍ എത്തിയത് ചാനുലുകളുടേതടക്കം 50ാഓളം ക്യാമറകള്‍. അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയതോടെ ഈ ദിവസത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. 

ജയില്‍ വേഷത്തില്‍ തന്നെയാണ് ദിലീപ് പുറത്തിറങ്ങിയത്. തന്റെ സ്വതസിദ്ധമായുള്ള ചിരി ഇത്തവണയും ദിലീപിന്റെ മുഖത്തുണ്ടായിരുന്നു. അതേസമയം, കണ്ണുകളില്‍ ക്ഷീണം പ്രകടമായിരുന്നു. ഓണം പ്രമാണിച്ചു സിനിമ മേഖലയിലുള്ള താരങ്ങളും സംവിധായകരും സുഹൃത്തുക്കളും സന്ദര്‍ശനത്തിയതോടെ അല്‍പ്പം ആശ്വാസം ദിലീപിനുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുലര്‍ച്ചെ ആറിനു തന്നെ ചാനലുകളില്‍ ആലുവ സബ്ജയിലിനു പുറത്തുനിന്നും ലൈവ് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങും ഉടന്‍ പുറത്തിറങ്ങും എന്നൊക്കെ പറഞ്ഞു സംഗതി കൊഴുത്തു. 

ഇതിനിടയില്‍ താരത്തിന്റെ സുരക്ഷ കണക്കുകൂട്ടി ദിലീപിന്റെ പദ്മസരോവരം വീടിന്റെ പരിസരത്തേക്കു ആരാധകര്‍ക്കു പ്രവേശിക്കാന്‍ സാധിച്ചില്ല.  58 ദിവസത്തിനു ശേഷമാണ് ദിലീപ് ജയിലിനു പുറത്തിറങ്ങുന്നത്. പുറത്തിറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ, മാധ്യമങ്ങളോടു പ്രതികരിക്കാനോ പാടില്ലെന്ന് ദിലീപിനു കര്‍ശന നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ആലുവ ഡിവൈഎസ്പി പ്രഫുലചന്ദനാണ് ദിലീപിന്റെ സുരക്ഷാ ചുമതല. അതേസമയം, തുറസായ ആലുവ മണപ്പുറത്തേക്കു ദിലീപിനെ കൊണ്ടുപോയേക്കില്ലെന്നും സൂചനയുണ്ട്. ജയിലില്‍ നിന്നും ദിലീപിന്റെ വീട്ടിലേക്കു ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. വീടിന്റെ സമീപത്തേക്കു ആളുകള്‍ എത്തുന്നതു തടയാന്‍ വടം പോലീസ് വടം കെട്ടി സുരക്ഷയൊരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com